Webdunia - Bharat's app for daily news and videos

Install App

‘മോഹൻലാൽ എന്ന ചതിയനോട് ഹൈന്ദവ സമൂഹം പൊറുക്കില്ല’ - താരത്തിനെതിരെ സൈബർ ആക്രമണം

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:57 IST)
താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് വെളിപ്പെടുത്തിയെങ്കിലും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നടന്‍ മോഹന്‍‌ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പൂർണമായും ആര്‍എസ്എസ് ഉപേക്ഷിച്ചിട്ടില്ല. അതേസമയം, തനിക്ക് രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയതോടെ നടനെതിരെ ചെറിയ തോതിൽ സൈബർ ആക്രമണവും ഉടലെടുക്കുന്നുണ്ട്.   
 
‘ഉന്നത പദവികൾക്കും ബഹുമതികൾക്കും വേണ്ടി ബിജെപിയെ ഉപയോഗിച്ച മോഹൻലാൽ എന്ന കുല വഞ്ചകന്റെ സിനിമകൾ ഇനി മുതൽ സംഘ് മിത്രങ്ങൾ ബഹിഷ്കരിക്കുക‘- എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആഹ്വാനം. സംഘമിത്രങ്ങൾ ആരും തന്നെ ഇദ്ദേഹത്തിന്റെ സിനിമ കാണരുതെന്നും പ്രചരണം നടക്കുന്നുണ്ട്. എന്നാൽ, താരത്തിനെതിരെ ആരോപണം ഉയർത്തുന്നവർ പലരും ഫേക്ക് ഐഡികൾ വഴിയാണെന്നുള്ളതും ശ്രദ്ധേയമാണ്. സുദർശനം എന്ന പേജിലാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. 
 
മോഹന്‍‌ലാല്‍ യെസ് പറഞ്ഞാല്‍ ബിജെപിയെ ഒഴിവാക്കി മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപികരിച്ച് താരത്തെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആർ എസ് എസിന്റെ തീരുമാനം. സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന മോഹന്‍‌ലാലിന്റെ നിലപാട് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ കൊണ്ട് ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments