Webdunia - Bharat's app for daily news and videos

Install App

ഡേവിഡ് നൈനാൻ, ഡെറിക് അബ്രഹാം, മിഖായേൽ; ഇത് ഹനീഫ് അദേനി മാജിക്!

Webdunia
ബുധന്‍, 16 ജനുവരി 2019 (10:16 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം എന്നുപറയുമ്പോൾ തന്നെ പ്രേക്ഷകർ കുറഞ്ഞതൊന്നും പ്രതീക്ഷിക്കില്ല. അതിന് കാരണവും ഉണ്ട്. അദേനിയുടെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലർ ചിത്രമായിരുന്നു. അതിന് പിന്നാലെ വന്ന അബ്രഹാമിന്റെ സന്തതികളും ഗ്രേറ്റ് ഫാദറിനേക്കാൾ ഒരുപിടി മുന്നിൽ തന്നെ.
 
ഇനി ഇറങ്ങാൻ പോകുന്ന മിഖായേലിന്റെ ട്രെയിലറും സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. മറ്റ് രണ്ട് ചിത്രങ്ങളേക്കാൾ ഒരുപിടി മുന്നിൽ തന്നെ ആയിരിക്കും എന്നുതന്നെയാണ്. എന്നാൽ മിഖായേൽ റിലീസ് ആകാൻ ദിവസങ്ങൾ മാത്രം നിൽക്കുമ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരുകൾ ആണ്.
 
മുമ്പത്തെ രണ്ട് മമ്മൂട്ടി ചിത്രങ്ങളിലും ഡേവിഡ് നൈനാനേയും ഡെറിക് അബ്രഹാമിനേയും പ്രേക്ഷകർക്ക് സമ്മാനിച്ച് ഹനീഫ് അദേനി വിസ്‌മയം തീർത്തു. അതേ പതിവ് മിഖായേലിലും ഹനീഫ് തുടരുന്നു. നായകനായ നിവിൻ പോളിയുടെ പേര് തന്നെ ഒരു പുതുമയാണ്, മിഖായേൽ. ക്രിസ്ത്യൻ പേരുകളിൽ പരിചിതമാണെങ്കിലും മലയാള സിനിമയിൽ ഈ പേര് നായകന് ഇതുവരെ കേട്ടിട്ടില്ല. പ്രതിനായകനായ ഉണ്ണി മുകുന്ദന്റെ പേരും വ്യത്യസ്തമാണ്, മാർക്കോ ജൂനിയർ .
 
സുദേവൻ നായർ എത്തുന്നത് ഫ്രാൻസിസ് ഡേവി ആയാണ്. ജെ ഡി ചക്രവർത്തിയുടെ പേര് മുഹമ്മദ് ഈസ. ജോർജ് പീറ്റർ ആയി സിദ്ദിഖും ജോൺ ആയി ബാബു ആന്റണിയുമുണ്ട്. ചിത്രത്തിൽ സുരാജിന്റെ പേര് ഐസക് എന്നാണ്. ഹനീഫ് അദേനിക്ക് ഇത്തരത്തിലുള്ള പേരുകൾ എവിടുന്നുകിട്ടുന്നു എന്നാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

അടുത്ത ലേഖനം
Show comments