Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിങ്ങിനിടയില്‍ മലയാളത്തിലെ പ്രമുഖ നടിക്ക് വധഭീഷണി ? പരാതിപ്പെടാതെ അണിയറക്കാര്‍; പിന്നില്‍ ഇയാളോ ?

മഞ്ജുവാര്യരെ ഷൂട്ടിങിനിടയില്‍ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീക്ഷണി

Webdunia
വ്യാഴം, 18 മെയ് 2017 (11:42 IST)
യുവ നടി കൊച്ചിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് സിനിമ ലോകം ഉണരുന്നതിനു മുമ്പെ തിരുവനന്തപുരത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത്. പ്രമുഖ നായിക നടിയെ ഷൂട്ടിങ് സ്ഥലത്ത് വച്ച് ഒരു സംഘം തടഞ്ഞുവച്ച് വധഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആ നടി മഞ്ജു വാര്യരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവമറിഞ്ഞ് ചെങ്കല്‍ചൂള കോളനിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒന്നും നടന്നില്ലെന്ന മറുപടിയാണ് സിനിമാപ്രവര്‍ത്തകള്‍ പറഞ്ഞതെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വ്യക്തമാക്കുന്നു. 
 
ചെങ്കല്‍ചൂളയിലെ ഒരു നടന്റെ ഫാന്‍സുകാരാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ചെങ്കല്‍ ചൂളയില്‍ ഇപ്പോള്‍ നടക്കുന്നത്. ആ സിനിമയില്‍ വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമായ ഒരു സാധാരണ സ്ത്രീയായാണ് മഞ്ജു അഭിനയിക്കുന്നത്.   
 
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തില്‍ സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായെത്തി. സിനിമാ നടിമാരുടെ സുരക്ഷയെ പറ്റി വാചാലരാകുകയും ചെയ്തിരുന്നു. എന്നാല്‍ ചെങ്കല്‍ചൂളയില്‍ മഞ്ജു വാര്യരെ പോലൊരു നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസില്‍ പരാതി പോലും ആരും നല്‍കിയില്ല. സിനിമയുടെ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചതാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. പൊലീസും ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ഇതുവരെ മുതിര്‍ന്നിട്ടില്ല. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments