Webdunia - Bharat's app for daily news and videos

Install App

രൺ‌വീറിന്റെ ഭാര്യയായി അഭിനയിക്കാൻ ദീപിക വാങ്ങുന്നത് 14 കോടി ! - കണ്ണുതള്ളി ആരാധകർ

Webdunia
ശനി, 15 ജൂണ്‍ 2019 (08:56 IST)
വർഷത്തിൽ കുറച്ച് സിനിമകൾ മാത്രം ചെയ്യുക എന്നതാണ് ദീപികയുടെ ചോയ്സ്. വിവാഹശേഷം താരം അഭിനയിക്കുന്ന ചപകിന്റെ ചിത്രീകരണം മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിനിരയായ കഥാപാത്രമായി നടി എത്തുന്ന ചിത്രമാണ് ചപക്. 
 
ഇപ്പോഴിതാ, വീണ്ടും ഭർത്താവായ രൺ‌വീർ സിംഗിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് താരം. രൺ‌വീറിന്റെ നായികയായി എത്തുന്നത് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന 83 എന്ന ചിത്രത്തിലാണ്. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക പദുകോണ്‍ അഭിനയിക്കുന്നത്. 
 
ഇതിനായി താരം വാങ്ങുന്നത് 14 കോടിയാണ്. നിലവിൽ ബോളിവുഡിലെ ഏറ്റവും വലിയ താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. വിവാഹത്തിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ രംഗീല, ബജ്രാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മൂന്ന് സിനിമകളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ദീപികയുടെ ചിത്രങ്ങൾക്ക് വമ്പൻ വിപണനമൂല്യവും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments