Webdunia - Bharat's app for daily news and videos

Install App

അടിവയറ്റിലൂടെ ഒരു പൂമ്പാറ്റ പറക്കുന്നതുപോലെ തോന്നണം, എങ്കിലേ അത് ചെയ്യൂ: തുറന്നുപറഞ്ഞ് ദീപിക പദുക്കോണ്‍

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (16:20 IST)
ബോളിവുഡിൽ ഇന്ന് ഏറ്റവും തിരക്കുള്ള അഭിനയത്രിയാണ് ദീപിക പദുക്കോൻ, മോഡലായി എത്തി ബോളിവുഡിന്റെ മനം കീഴടക്കിയ സുന്ദരി. കിംഗ് ഖാൻ ചിത്രമായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിന്റെ താര നായികാ പദത്തിലേക്ക് ദീപിക ഉയർന്നു.
 
വലിയ താരമായി മാറി എങ്കിലും സിനിമകൾ തിരഞ്ഞെടുക്കുന്ന കര്യത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നാണ് ദീപിക പറയുന്നത്. 'പത്ത് വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നോ സിനിമകൾ തിരഞ്ഞെടുത്തിരുന്നത് അങ്ങനെ തന്നെയാണ് ഞാന്‍ ഇപ്പോഴും തിരഞ്ഞെടുക്കുന്നത്. എന്‍റെ മനസുപറയുന്നതെന്തോ അതിനെയാണ് ഞാന്‍ പിന്തുടരുന്നത്. എപ്പോഴും എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തേക്ക് എന്നെ കൊണ്ടു പോകുന്ന സിനിമകളാണ് ഞാന്‍ തിരഞ്ഞെടുക്കാറ്‌. കഥ കേട്ട് കഴിയുമ്പോൾ അടിവയറ്റില്‍ ഒരു പൂമ്പാറ്റ പറക്കുന്നത് പോലെ തോന്നം എങ്കിലെ ആ സിനിമ ചെയ്യു.
 
വലിയ സിനിമകളാകണം എന്നൊന്നുമല്ല അതിനർത്ഥം. യേ ജവാനി ഹെ ദിവാനി പോലുള്ള സിനിമകള്‍ തിരഞ്ഞെടുത്തപ്പോഴും ഞാന്‍ വളരെ എക്സൈറ്റഡായിരുന്നു. കാരണം, അതിലെ  നൈനയെ പോലൊരു കഥാപാത്രം ഞാൻ മുൻപ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരു കഥാപാത്രം ചെയ്യാൻ എനിക്ക് വെല്ലുവിളി തോന്നണം. കഥ കേട്ടുകഴിയുമ്പോൾ എന്റെ സാമാന്യ ബോധം പറയുന്നതെന്തോ അത് ഞാൻ കേൾക്കും’. താരം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments