മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് മോഹന്‍ലാലിന്റെ ലൊക്കേഷനിൽ; അന്ന് സംഭവിച്ചത് എന്ത്?

മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് മോഹന്‍ലാലിന്റെ ലൊക്കേഷനിൽ; അന്ന് സംഭവിച്ചത് എന്ത്?

Webdunia
വെള്ളി, 11 ജനുവരി 2019 (11:51 IST)
മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി തിരക്കഥ എഴുതിക്കൊണ്ട് മലയാളത്തില്‍ ഏറ്റവും തിരക്കേറിയ രചയിതാവായി മാറിയ സ്ക്രീന്‍ റൈറ്ററാണ് ഡെന്നിസ് ജോസഫ്. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ രണ്ട് ചിത്രങ്ങൾ ഒരേസമയം താരരാജാക്കന്മാരെവെച്ച് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
 
മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം രാജാവിന്റെ മകനും, മമ്മൂട്ടിയുടെ ആയിരം കണ്ണുകളും ആയിരുന്നു ആ രണ്ട് ചിത്രങ്ങൾ. തമ്പി കണ്ണന്താനം മോഹൻലാൽ ചിത്രവും ജോഷി മമ്മൂട്ടി ചിത്രവും സംവിധാനം ചെയ്യുകയും ചെയ്‌തു. എന്നാൽ രണ്ടു സിനിമകളും ഒരേ സമയം എഴുതിയതിനാല്‍ തിരക്കഥകള്‍ പരസ്പരം മാറിപ്പോയിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. 
 
ജോഷിയുടെ അസിസ്സന്റിന്‍റെ കൈയ്യില്‍ മമ്മൂട്ടി ചിത്രത്തിന് പകരം മോഹന്‍ലാലിന്‍റെ രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കൊടുത്തു വിട്ടുണ്ടെന്നും, അത് പോലെ മറിച്ച്‌ സംഭവിച്ചതുമായ രസകരമായ നിമിഷത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് ഡെന്നിസ് ജോസഫ്. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രമിലാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥകൃത്ത് മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി

യുഎസ് സൈനിക താളത്തില്‍ സംശയാസ്പദമായ നിലയില്‍ പാക്കറ്റ്; തുറന്നു നോക്കിയപ്പോള്‍ നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത

സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഇതുവരെ വിറ്റത് 26 ലക്ഷം ടിക്കറ്റുകള്‍ മാത്രം

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

അടുത്ത ലേഖനം
Show comments