Webdunia - Bharat's app for daily news and videos

Install App

പിരിയാന്‍ പോകുകയാണെന്ന് ധനുഷും ഐശ്വര്യയും; ആലോചിച്ച് തീരുമാനമെടുക്കൂവെന്ന് രജനികാന്തിന്റെ ഉപദേശം

Webdunia
ബുധന്‍, 19 ജനുവരി 2022 (10:21 IST)
തമിഴ് സൂപ്പര്‍താരം ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യയും വിവാഹമോചിതരാകുന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍, താരങ്ങളെ അടുത്തറിയുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇതേ കുറിച്ച് നേരത്തെ അറിയാമായിരുന്നു. ദാമ്പത്യബന്ധം അത്ര സുഖകരമല്ലെന്നും മക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയ ശേഷം നിയമപരമായി വിവാഹമോചനം നേടാന്‍ ഇരുവരും തീരുമാനിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും നേരത്തെ അറിയാമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 
 
ധനുഷുമായുള്ള ബന്ധം പിരിയുകയാണെന്ന് ഐശ്വര്യ തന്റെ പിതാവ് രജനികാന്തിനെ നേരത്തെ അറിയിച്ചിരുന്നു. ഇരുവരും ആലോചിച്ച് തീരുമാനമെടുക്കൂ എന്നായിരുന്നു മകള്‍ക്കും മരുമകനും രജനികാന്ത് അന്ന് നല്‍കിയ ഉപദേശം. 
 
താരങ്ങളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് വിവാഹമോചനത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്നും ഇരുവരും മാനസികമായി ഡിവോഴ്‌സിനായി തയ്യാറെടുക്കുകയായിരുന്നെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും ഇരുവരുമായി അടുത്ത സുഹൃത്ത് പറഞ്ഞതായാണ് ഇന്ത്യ ടുഡെയില്‍ പറയുന്നത്. ധനുഷിന്റെ ജോലി തിരക്കും യാത്രകളും ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാമ്പത്യ ബന്ധം വഷളാകാന്‍ തുടങ്ങിയതോടെ ധനുഷ് കൂടുതല്‍ സിനിമ തിരക്കുകളില്‍ മുഴുകാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കള്‍ മുതിര്‍ന്നതോടെയാണ് ഇരുവരും അവരോട് തങ്ങള്‍ അകലുകയാണെന്ന് പറയാന്‍ തയ്യാറാകുന്നത്. മക്കളുടെ കാര്യത്തില്‍ കോ പാരന്റിംഗിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

അടുത്ത ലേഖനം
Show comments