Webdunia - Bharat's app for daily news and videos

Install App

ദിലീപിനും മുകേഷിനും മമ്മൂട്ടി ഡേറ്റ് കൊടുത്തതാണ്, പക്ഷേ... !

Webdunia
ചൊവ്വ, 3 ജൂലൈ 2018 (21:02 IST)
ഇത്രയധികം പുതിയ സംവിധായകരെ പരീക്ഷിച്ചിട്ടുള്ള ഒരു സൂപ്പര്‍താരം മമ്മൂട്ടിയെപ്പോലെ ഇന്ത്യന്‍ സിനിമയില്‍ വേറൊരാള്‍ ഉണ്ടായിട്ടില്ല. ഓരോ വര്‍ഷവും മമ്മൂട്ടി ഏറ്റവും കുറഞ്ഞത് ഒരു പുതിയ സംവിധായകനെയെങ്കിലും അവതരിപ്പിക്കുന്നു. അതില്‍ പലരും വലിയ സംവിധായകരായി മാറുന്നു.
 
ഏറ്റവും പുതിയതായി അബ്രഹാമിന്‍റെ സന്തതികളിലൂടെ ഷാജി പാടൂരിനെ അവതരിപ്പിച്ചു. ഷാജി പാടൂരിന് മമ്മൂട്ടി 10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡേറ്റ് നല്‍കിയത്. എന്നാല്‍ നല്ല കഥ ലഭിക്കാത്തതിനാല്‍ ഷാജി ഇത്രയും കാലം കാത്തിരുന്നു. ലാല്‍ ജോസിന്‍റെ കഴിവ് മനസിലാക്കി മമ്മൂട്ടി അങ്ങോട്ട് ഡേറ്റ് കൊടുത്ത കാര്യവും ഏവര്‍ക്കും അറിയാമല്ലോ. അങ്ങനെയാണ് മറവത്തൂര്‍ കനവ് പിറന്നതും മലയാളത്തിന് ലാല്‍ ജോസിനെ കിട്ടിയതും. 
 
എന്നാല്‍ വേറൊരു കാര്യം അറിയുമോ? ജനപ്രിയനായകന്‍ ദിലീപിനും നടന്‍ മുകേഷിനും മമ്മൂട്ടി ഡേറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. ദിലീപിനും മുകേഷിനും മികച്ച സംവിധായകരാകാന്‍ കഴിയുമെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. ദിലീപ് സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂട്ടി ഡേറ്റ് നല്‍കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപിന് എങ്ങനെയും നടനാവുക എന്നതായിരുന്നു ആഗ്രഹം.
 
‘മുകേഷ് കഥകള്‍’ പ്രശസ്തമാണല്ലോ. ഓരോ പുതിയ കഥ മുകേഷ് പറയുമ്പോഴും അത് വളരെ സിനിമാറ്റിക്കായാണ് അവതരിപ്പിക്കുക. അതൊക്കെ കേള്‍ക്കുമ്പോള്‍ മമ്മൂട്ടി പറയാറുണ്ട് മുകേഷിന് സംവിധായകനാകാന്‍ കഴിയുമെന്ന്. മുകേഷ് സംവിധാനം ചെയ്യുകയാണെങ്കില്‍ ഡേറ്റ് നല്‍കാനും മമ്മൂട്ടി തയ്യാറായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി

അടുത്ത ലേഖനം
Show comments