Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്ക ഞെട്ടിച്ചു, എല്ലാം സെറ്റ് ആക്കിയത് അദ്ദേഹം’; മമ്മൂട്ടിയുടെ സർപ്രൈസ് എൻ‌ട്രിയെ കുറിച്ച് സംവിധായകൻ

Webdunia
ചൊവ്വ, 18 ഫെബ്രുവരി 2020 (16:41 IST)
മമ്മൂട്ടി നായകനായി എത്തുന്ന പുതുയ ചിത്രമാണ് വൺ. ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കേരള മുഖ്യമന്ത്രി ആണ് കടയ്ക്കൽ ചന്ദ്രൻ. ഈ കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടി തന്നെയാണെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ പറയുന്നു.
 
മമ്മൂക്ക ചിത്രത്തിന് വേണ്ടി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. കടക്കല്‍ ചന്ദ്രന്റെ രീതികളും സംസാരവുമെല്ലാം അദ്ദേഹം തന്നെ തയ്യാറാക്കിയിരുന്നു. കടക്കല്‍ ചന്ദ്രന്റെ ലുക്ക് എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ ഒരു സ്‌കെച്ച് മമ്മൂക്കയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഞങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ക്യാരക്ടര്‍ ഫോട്ടോഷൂട്ടിന് അദ്ദേഹം വന്ന് നിന്നത്. പണ്ട് ഉണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ ആയ യാതൊരു രാഷ്ട്രീയ നേതാവായും കടക്കല്‍ ചന്ദ്രന് സാമ്യം ഉണ്ടാകരുതെന്ന് മമ്മൂക്കക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
 
മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകന്‍. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. നിലവിൽ പ്രീസ്റ്റിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി. അടുത്തത് ബിലാൽ ആയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments