Webdunia - Bharat's app for daily news and videos

Install App

നിയന്ത്രണമില്ലാതെ മദ്യപിച്ചതിൽ ഭാര്യ ചവിട്ടി പുറത്താക്കി, തെരുവിൽ കിടക്കേണ്ടി വന്നിട്ടുണ്ട്: അനുരാഗ് കശ്യപ്

Webdunia
ബുധന്‍, 1 ഫെബ്രുവരി 2023 (18:53 IST)
1993ൽ മുംബൈയിൽ എത്തിയതിന് പിന്നാലെ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി വിവരിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. മാഷബിൾ ഇന്ത്യയുടെ ബോംബെ ജേണീ എന്ന പരിപാടിയിലാണ് തൻ്റെ ജീവിതാനുഭവങ്ങൾ സംവിധായകൻ പങ്കുവെച്ചത്. 30 വർഷത്തിനിടെ മുംബൈ ഒരുപാട് മാറിയെന്നും അനുരാഗ് പറയുന്നു.
 
ഇംതിയാസ് അലിയുടെ കോളേജിലാണ് ഞാൻ ചിലപ്പോഴെല്ലാം താമസിച്ചിരുന്നത്. അന്ന് ജുഹു സർക്കിളിന് ചുറ്റും ഒരു പൂന്തോട്ടമുണ്ടായിരുന്നു. അക്കാലത്ത് സ്ഥിരം അവിടെയാണ് ഉറങ്ങിയിരുന്നത്. ചിലപ്പോൾ അവിടെ നിന്ന് ഞങ്ങളെ പുറത്താക്കും. നേരെ വെർസോവ ലിങ്ക് റോഡിൽ പോകും. അവിടെയൊരു നടപ്പാതയുണ്ട്. അവിടെ ഉറങ്ങണമെങ്കിൽ 6 രൂപ നൽകണം. അനുരാഗ് പറയുന്നു.
 
ഞാൻ സംവിധായകനായുള്ള ആദ്യ ചിത്രമായ പാഞ്ച് നിന്നുപോയി. ബ്ലാക്ക് ഫ്രൈഡേയാകട്ടെ റിലീസിന് മുൻപ് പ്രതിസന്ധിയിലായി. ഇതൊടെ ഡിപ്രഷനിലായി. മുറിയിൽ അടച്ചിരിക്കാനും മദ്യപിക്കാനും ആരംഭിച്ചു. ഒരു ഒന്നൊന്നര വർഷം യാതൊരു നിയന്ത്രണവുമില്ലാതെ കുടിച്ചു. ഇതോടെ ആദ്യ ഭാര്യയായിരുന്ന ആരതി ബജാജ് വീട്ടിൽ നിന്നും എന്നെ പുറത്താക്കി. മക്കൾക്ക് 4 വയസ്സ് മാത്രമായിരുന്നു അപ്പോൾ പ്രായം. വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. ഞാൻ വിഷാദരോഗത്തിന് അടിമയായിരുന്നു. അനുരാഗ് കശ്യപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments