Webdunia - Bharat's app for daily news and videos

Install App

ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക്: സൂപ്പർ താരത്തിനോട് ദേഷ്യപ്പെട്ട് ജോഷി

Webdunia
ശനി, 19 ജനുവരി 2019 (14:22 IST)
ആഗ്രഹത്തിനൊത്ത് സിനിമയ്‌ക്ക് രൂപം നൽകാൻ കഴിയാതെ വരുമ്പോൾ സെറ്റിൽ ദേഷ്യപ്പെടുന്ന പല സംവിധായകരും മലയാള സിനിമയിൽ ഉണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജോഷി. ആഗ്രഹിക്കുന്ന രീതിയിൽ സിനിമ ലഭിക്കാൻ ഒരു വിട്ടുവീഴ്‍ചക്കും അദ്ദേഹം തയ്യാറല്ല.
 
താൻ എങ്ങനെ മനസ്സിൽ ഉദ്ദേശിച്ചോ അതേപോലെ തന്നെ ഓരോ സീനും ലഭിക്കണം എന്ന കര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും അദ്ദേഹം തയ്യാറല്ല. ഇതിന്റെ പേരിൽ പലപ്പോഴും പല സിനിമകളുടെയും സെറ്റില്‍ വെച്ച് വമ്പന്‍ താരങ്ങളോട് പോലും ക്ഷോഭിച്ചും , പൊട്ടിതെറിച്ചും, രോഷാകുലനായും ജോഷി സിനിമഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. മമ്മൂട്ടി ഉറങ്ങിപോയതിന്‍റെ പേരില്‍ ‘ആ രാത്രി ‘എന്ന ചിത്രം ആദ്യം ക്യാന്‍സല്‍ ചെയ്തു. ഒടുവിൽ‍, മമ്മൂട്ടി സോറി പറഞ്ഞപ്പോഴായിരുന്നു ഷൂട്ട്‌ ആരംഭിച്ചത്.
 
അതുപോലെ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിൽ വെച്ച് ജോഷി നായകനായ പൃഥ്വിരാജിനോടും ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിലാണ് ആദ്യമായും അവസാനമായും പൃഥ്വി ജോഷിയുടെ നായകൻ ആകുന്നതും. ചിത്രത്തില്‍ പ്രിഥ്വിരാജ് ബൈക്ക് ഓടിച്ചു വരുന്ന ഒരു സീനുണ്ട് .
 
ആ സീൻ പത്തോളം ‘ടേക്ക്’ എടുത്തിട്ടും ജോഷിയ്ക്ക് ഇഷ്‌ടമാവാതെ വന്നപ്പോള്‍ 'ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക്' എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് ജോഷി പറയുകയുണ്ടായി. ഇത് കേട്ട് പൃഥ്വിരാജ് ആദ്യം പേടിച്ചു, പിന്നീട് ചിത്രത്തിന്‍റെ സെറ്റില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന ടെക്നിഷ്യന്മാരും താരങ്ങളും ജോഷിയുടെ സ്വഭാവസവിശേഷത പൃഥ്വിക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

അടുത്ത ലേഖനം
Show comments