Webdunia - Bharat's app for daily news and videos

Install App

അത്ര നല്ല നടനൊന്നുമല്ല മമ്മൂട്ടി, മോഹൻലാൽ രസികൻ: സംവിധായകന്റെ വെളിപ്പെടുത്തൽ

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 21 നവം‌ബര്‍ 2019 (12:04 IST)
‘മമ്മൂട്ടി അത്ര മികച്ച നടനല്ലായിരുന്നു. മമ്മൂട്ടി ഇന്ന് ഇത്ര വലിയ ഒരു നടനായി മാറും എന്ന് താൻ വിചാരിച്ചില്ല.’ - പറയുന്നത് മലയാള സിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച പല സംവിധായകരുടെയും ഗുരുവായ സ്റ്റാൻലി ജോസ് ആണ്. ആദ്യകാല മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രമുരായിരുന്ന ഉദയ സ്റ്റുഡിയോയ്ക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്‌തിരുന്നത് ഇദ്ദേഹമായിരുന്നു. 
 
കൗമുദി ടീവി ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഇന്നത്തെ നിലയിലെത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലന്നാണ് സ്റ്റാലി പറയുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എം എം ചിത്രമായ പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു ആണ് സ്റ്റാൻലി മമ്മൂട്ടിയെ കാണുന്നത്.
 
‘അന്നൊന്നും അത്ര നല്ല നടനനൊന്നുമായിരുന്നില്ല മമ്മൂട്ടി. എന്നാൽ, ഇന്ന് ഇത്ര വലിയ ഒരു നടനായി മാറും എന്ന് താൻ വിചാരിച്ചില്ല. പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുമായി നല്ല സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ പോലെ ഒരു മികച്ച നടൻ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല എന്നാണ് ഈ സംവിധായകൻ പറയുന്നത്.  
 
മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്തു കൊടൈക്കനാലിൽ വെച്ചാണ് സ്റ്റാൻലി മോഹൻലാലിനെ കാണുന്നത്. ഇന്ന് കാണുന്ന നിലയിൽ താൻ എത്തും എന്ന് അന്ന് മോഹൻലാൽ സങ്കൽപ്പിച്ചു പോലും കാണില്ല എന്നാണ് സ്റ്റാൻലി പറയുന്നത്. മോഹൻലാൽ ഒരു രസികൻ ആണെന്നും എല്ലാവരുമായും വളരെ ചേർന്ന് നിൽക്കുന്ന സ്വഭാവം ആണെന്നും സ്റ്റാൻലി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments