Webdunia - Bharat's app for daily news and videos

Install App

അവര്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; മോഹന്‍‌ലാല്‍ അറിയാതെ ഒന്നും നടക്കില്ല - വെളിപ്പെടുത്തലുമായി വിനയന്‍

അവര്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; മോഹന്‍‌ലാല്‍ അറിയാതെ ഒന്നും നടക്കില്ല - വിനയന്‍

Webdunia
ശനി, 25 മാര്‍ച്ച് 2017 (16:58 IST)
ഫെഫ്കയുടെ ഭാരവാഹിത്തം സംവിധായകരായ സിബി മലയിലും ബി ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്റ് ഇന്നസെന്റും രാജിവയ്ക്കണമെന്ന് സംവിധായകൻ വിനയൻ.

താരസംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ല. കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ നിന്നുണ്ടായ വിജയം വിടപറഞ്ഞ നടൻ തിലകനു സമർപ്പിക്കുന്നതായി വിനയൻ പറഞ്ഞു.

തന്നെ ഇല്ലാതാക്കാൻ ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമിച്ചു. കാറ് കയറ്റി ആക്രമിക്കാനാണ് ചിലര്‍ പദ്ധതിയിട്ടത്.  ഇക്കാര്യം സംഘടനയിലുള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ തലച്ചോറായി പ്രവർത്തിച്ചത്. സൂപ്പർ താരങ്ങളുടെ വാടക ഗുണ്ടകളായി പ്രവർത്തിക്കുകയാണു സംവിധായകരെന്നും എറണാകുളം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് വിനയൻ വ്യക്തമാക്കി.

തനിക്കുവേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ മോശമായി അധിക്ഷേപിക്കുകയാണുണ്ടായത്. നടൻ മധുവിനെയും സിനിമയിൽ അഭിനയിക്കുന്നതിൽനിന്ന് അവർ വിലക്കി. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകം. നഷ്ടപ്പെട്ട എട്ടരവർഷം തിരികെ നൽകാൻ ഇവർക്കാർക്കും സാധിക്കില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments