Webdunia - Bharat's app for daily news and videos

Install App

വിവാഹ ശേഷം അശ്വിന്റെ പൂണൂലുകളുടെ എണ്ണം കൂടി: കാരണമിത്

നിഹാരിക കെ എസ്
ശനി, 19 ഒക്‌ടോബര്‍ 2024 (14:16 IST)
സെപ്റ്റംബർ 5ന് ആയിരുന്നു ദിയ കൃഷ്ണയും അശ്വിനും വിവാഹിതയായത്. വൻ ആഘോഷമാക്കിയായിരുന്നു വിവാഹം. കല്യാണവും ഹൽദിയും എല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ദിയ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അശ്വിൻ്റെ അമ്മയ്‌ക്കൊപ്പമുള്ള കുറച്ച് നിമിഷങ്ങളാണ് വീഡിയോയായി ദിയയുടെ പുതിയ വീഡിയോയിലുള്ളത്.
 
ദിയയെ പോലെ തന്നെ അമ്മായിയമ്മയ്ക്കും ഒരു ചെറുകിട സംരംഭമുണ്ട്. ഓഡറുകൾ ലഭിക്കുന്നതിന് അനുസരിച്ച് അച്ചാറുകൾ, സ്‌ക്വാഷ്, സർബത്ത് തുടങ്ങിയവയെല്ലാം അശ്വിൻ്റെ അമ്മ തയ്യാറാക്കി വിൽപ്പന നടത്തുന്നുണ്ട്. അശ്വിന്റെ കുടുംബം തമിഴ് ബ്രാഹ്മിൺസാണ്. അശ്വിൻ ധരിച്ചിരിക്കുന്ന പൂണൂലിനെ കുറിച്ചും ദിയ വീഡിയോയിൽ വിശദീകരിച്ചു. മൂന്ന് നൂലുകൾ ചേർത്ത പൂണൂലായിരുന്നു വിവാഹത്തിന് മുമ്പ് വരെ അശ്വിൻ ധരിച്ചിരുന്നത്.
 
വിവാഹിതനായശേഷം ഗൃഹനാഥനായതിനാൽ ആചാരപ്രകാരം മൂന്ന് നൂലുകൾ കൂട്ടി ചേർത്ത് ആറ് നൂലുകളുള്ള പൂണൂലായി. ഇനി കുഞ്ഞ് പിറന്ന് കഴിയുമ്പോൾ നൂലുകളുടെ എണ്ണം ഒമ്പതാകും എന്നാണ് ദിയ പറഞ്ഞത്. ഒരു കുഞ്ഞ് കൂടി പിറന്ന് കഴിഞ്ഞാൽ ലൈഫ് ഫുൾ ഫില്ലായതുപോലെയാണെന്ന് ദിയയോട് അമ്മായി അമ്മ പറയുന്നത് കേൾക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments