Webdunia - Bharat's app for daily news and videos

Install App

ഒടിയൻ ഇതുവരെ നേടിയത് 28 കോടി? മോഹൻലാൽ ചിത്രം തകർന്നോ?

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (14:50 IST)
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഒടിയൻ. റിലീസിനു മുന്നേ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകൻ അവകാശവാദം നടത്തിയിരുന്നു. മോഹൻലാലിന്റെ ഒടിയവതാരത്തിനു 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ 28 കോടിയാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നു.
  
കേരള ബോക്സ് ഓഫീസ് അപ്ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഒടിയന്റെ ഫൈനൽ കളക്ഷൻ 28 കോടിയാണെന്ന് റിപ്പോർട്ട് വന്നത്. വമ്പൻ ഹൈപ്പിൽ വന്ന പടത്തിനു ഇത്ര ചെറിയ കളക്ഷൻ കിട്ടണമെങ്കിൽ സിനിമ പരാജയമായിരുന്നോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു. 
 
ആദ്യ ദിനങ്ങൾ നെഗറ്റീവ് റിവ്യുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ചില സോഷ്യൽ മീഡിയ പേജുകൾ പറയുന്നത് പോലെ ഒരു പരാജയ ചിത്രമല്ല ഒടിയൻ. പക്ഷേ, നിർമാതാക്കൾ അവകാശപ്പെടുന്ന നൂറ് കോടി കളക്ഷനൊക്കെ കുറച്ച് ഓവറല്ലേ എന്ന് പ്രേക്ഷകർക്കും തോന്നുന്നുണ്ട്. 
 
അടുത്തിടെ നിർമാതാവായ സുരേഷ് കുമാറും ഇതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഒടിയനു അണിയറ പ്രവർത്തകർ പറയുന്നത് പോലെ വൻ കളക്ഷൻ ലഭിച്ചിട്ടില്ലെന്നും ഹൈപ്പിനു വേണ്ടിയുള്ള പ്രചാരണം മാത്രമാണ് അതെന്നുമായിരുന്നു സുരേഷ് കുമാർ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments