സ്വപ്നസാഫല്യം, കൊച്ചിയില്‍ സ്വന്തമായൊരു വീട്, അനുശ്രീയുടേത് അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്,പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 27 ജനുവരി 2024 (10:23 IST)
Anusree Nair
നടി അനുശ്രീ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അനുശ്രീ.പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ ആണ് നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളെല്ലാം അനുവിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അത് കൂടാതെയാണ് ഈ സ്വപ്നഭവനം.
 
'അനുശ്രീ നായര്‍, എന്റെ വീട്' എന്നാണ് പുതിയ വീടിന്റെ മുന്നില്‍ നടി എഴുതിപ്പിച്ചത്. അത്രയ്ക്ക് ആഗ്രഹിച്ചു വാങ്ങിയ വീടാണെന്നു വേണം ഇതില്‍നിന്നും മനസ്സിലാക്കുവാന്‍. അനുശ്രീയുടെ പുതിയ വീടും കൊച്ചിയില്‍ തന്നെയാണ്. എന്നാല്‍ ഇത് ഫ്‌ളാറ്റല്ല വീട് തന്നെയാണ്.
 
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ തന്നെ സ്ഥലം വാങ്ങിയത്. ഇത്രയും വര്‍ഷം കാത്തിരുന്നാണ് സ്വപ്നഭവനം പണികഴിപ്പിച്ചത്.നല്ല രീതിയില്‍ ഇന്റീരിയര്‍ ചെയ്തിട്ടുണ്ട്.
 
ദിലീപ്, ഉണ്ണിമുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അദിതി രവി, സ്വാസിക, അപര്‍ണ ബാലമുരളി നമിത പ്രമോദ് ഗ്രേസ്, ആന്റണി, ലാല്‍ ജോസ് തുടങ്ങിയ പ്രമുഖര്‍ അനുശ്രീയുടെ പുതിയവീട്ടില്‍ എത്തിയിരുന്നു. വിവാഹശേഷം ഭര്‍ത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ആദ്യ ചടങ്ങ് കൂടിയായി അനുശ്രീയുടെ വീടിന്റെ പാലുകാച്ചല്‍.
 
വീട്ടിലേക്ക് ആദ്യമായി എത്തിയ അതിഥികളെ ഓരോരുത്തരെയും അനുശ്രീ നേരിട്ട് എത്തി അകത്തേക്ക് ക്ഷണിക്കുന്നതും നടി പങ്കുവെച്ച വീഡിയോയില്‍ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments