Webdunia - Bharat's app for daily news and videos

Install App

‘അന്ന് അനുഭവിച്ച ഭയം പിന്നീട് ഒരിക്കൽപോലും തോന്നിയില്ല, ആ വര്‍ഷം ജീവിതം മാറിമറഞ്ഞു’; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

Webdunia
ഞായര്‍, 3 ഫെബ്രുവരി 2019 (17:39 IST)
സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്ന സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ.  അഭിനയത്തിന്റെ ഏഴാം വര്‍ഷത്തിൽ നില്‍ക്കുമ്പോള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും
നന്ദി പറയുന്നതായി തന്റെ ഫേസ്‌ബുക്ക് പേസ്‌റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയരംഗത്തേക്കെത്തുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ആദ്യ ചിത്രമായിട്ടും പക്ഷേ പേര് 'സെക്കന്‍ഡ് ഷോ' എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ഒരിക്കൽപോലും ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. പലത്തരത്തിലും അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി വയ്ക്കുന്നത് എനിക്കൊരിക്കലും താങ്ങാനാവില്ലെന്ന തോന്നലായിരുന്നു.

അതിനേക്കാൾ ഉപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കൽപോലും  നാണക്കേടാവരുതെന്നും.എന്നാല്‍ ആ സിനിമയോട് ‘യെസ്’ പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി.
ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവന്‍ മാറിമറഞ്ഞു. ഒരുപക്ഷേ, നക്ഷത്രങ്ങളെല്ലാം അണിനിരന്നതായിരിക്കാം. എല്ലാം എഴുതപ്പെട്ടതായിരിക്കാം. ഇതെല്ലാം നിയോഗമായിരിക്കാം. ഒരുപക്ഷേ ഇതെല്ലാം ദൈവത്തിന്റെ ആഗ്രഹവുമായിരിക്കാം.

എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്, സുഹൃത്തുക്കള്‍ക്ക്, മലയാള സിനിമാ മേഖലുള്ള എല്ലാവര്‍ക്കും മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത അന്യ ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ തല കുനിക്കുക. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു,’ - ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments