Webdunia - Bharat's app for daily news and videos

Install App

മറിയം വീട്ടിലുണ്ടെങ്കിൽ പുറത്തേക്ക് പോകാൻ വാപ്പച്ചിക്കും മടിയാണ്: ദുൽഖർ സൽമാൻ

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (14:12 IST)
മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷ എപ്പോഴും ആരാധകർക്കുണ്ട്. സെലിബ്രിറ്റി കിഡ്സും ഇക്കൂട്ടത്തിൽ താരമാണ്. ഇപ്പോഴിതാ മകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. മറിയം വീട്ടിലുള്ളപ്പോള്‍ വാപ്പിച്ചിയ്ക്ക് അവളെ വിട്ട് പുറത്തേയ്ക്ക് പോകാന്‍ പോലും മടിയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
 
‘അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്. പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്. എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. ഇപ്പോൾ അമാൽ വേണമെന്നില്ല, ഉറക്കത്തിൽ നിന്നെണീക്കുമ്പോൾ അടുത്ത് ഞാനുണ്ടായാലും മതി അവൾക്ക്’ 
 
‘ഇനി ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു. ഇതില്‍ ധാരാളം ഔട്ട്ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് ഞാന്‍ ഭയന്നു. ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും.’ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments