Dulquer Salman and Amal Sufiya: ആദ്യം വിവാഹം വേണ്ടെന്ന് വാശിപിടിച്ചു; പിന്നീട് അമാലിനെ കണ്ടപ്പോള്‍ ദുല്‍ഖര്‍ വീണു ! ആ വിവാഹം നടന്നത് ഇങ്ങനെ

ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്

Webdunia
തിങ്കള്‍, 9 ജനുവരി 2023 (10:22 IST)
Dulquer Salman and Amal Sufiya: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സുഫിയയും. 25-ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്. അന്ന് അമാലിന് പ്രായം 20 വയസ്. ഇരുവരുടെയും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. എന്നാല്‍, അതിനുള്ളില്‍ ഒരു പ്രണയകഥ കൂടിയുണ്ട്. 
 
ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. 
 
യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. ദുല്‍ഖറിനെ വിവാഹം കഴിപ്പിക്കാന്‍ മമ്മൂട്ടിയാണ് തിടുക്കം കൂട്ടിയത്. ജീവിതത്തില്‍ പക്വതയും ഉത്തരവാദിത്തബോധവും വരാന്‍ വിവാഹം കഴിക്കണമെന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്.
 
വാപ്പിച്ചി വിവാഹത്തിനു നിര്‍ബന്ധിക്കുന്നത് കണ്ട് അതില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞുമാറുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. എന്നാല്‍, അമാല്‍ സുഫിയയെ കണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. 
 
സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായുള്ള വിവാഹ ആലോചനയും ദുല്‍ഖറിനെ തേടി വന്നിരുന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനോട് ദുല്‍ഖറിന് പ്രത്യേക താല്‍പര്യം തോന്നി. 
 
അമാലിനെ കുറിച്ച് ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചി സുല്‍ഫത്തിനോടാണ്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവാണ് അമാലിന്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments