Webdunia - Bharat's app for daily news and videos

Install App

'എമ്പുരാന്‍'നായി കാത്തിരിക്കുകയാണ്: ദുല്‍ഖര്‍ സല്‍മാന്‍

Webdunia
ബുധന്‍, 31 മാര്‍ച്ച് 2021 (09:37 IST)
200 കോടി ക്ലബ്ബില്‍ കയറിയ മലയാള ചിത്രമായ 'ലൂസിഫര്‍'ന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍'നായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇക്കഴിഞ്ഞ ദിവസം പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ള മുഴുവന്‍ ടീം അംഗങ്ങളും ലൂസിഫര്‍ പുറത്തിറങ്ങിയ രണ്ടാം വാര്‍ഷികം ആഘോഷമായിരുന്നു. 2019-ല്‍ ഈ ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴേക്കും 'എമ്പുരാന്‍' പ്രഖ്യാപിച്ചിരുന്നു.'ലൂസിഫര്‍'ന്റെ കഥ മുഴുവന്‍ പറയാന്‍ തങ്ങള്‍ക്ക് മൂന്ന് ഭാഗം വേണമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോളിതാ 'എമ്പുരാന്‍'നായി താനും കാത്തിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.'ലൂസിഫര്‍'ന്റെ രണ്ടാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെയാണ് ദുല്‍ഖര്‍ ഇക്കാര്യം കുറിച്ചത്.
 
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബാറോസ്'ന്റെ ഭാഗമാണ് പൃഥ്വിരാജ്. ഷാജി കൈലാസിന്റെ കടുവ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്നീ ചിത്രങ്ങള്‍ അധികം വൈകാതെ തന്നെ പൃഥ്വി പൂര്‍ത്തിയാക്കും. തീര്‍പ്പ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഷിബു ബഷീര്‍ സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതുന്ന ഒരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു സിനിമയെ കുറിച്ചും മുരളി ഗോപി ആലോചിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments