Webdunia - Bharat's app for daily news and videos

Install App

ത്രില്ലറുകളുമായി ദുല്‍ക്കറും ടോവിനോയും, ചിത്രീകരണം ഉടന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (22:23 IST)
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയുടെത്. ജയറാം ചിത്രം എൻറെ വീട് അപ്പുവിന്റെയും എന്ന സിനിമയില്‍ തുടങ്ങിയ ഇരുവരുടെയും വിജയയാത്ര പാർവതി തിരുവോത്ത് ചിത്രം ഉയരെ വരെ എത്തി നിൽക്കുകയാണ്. ഇപ്പോൾ ബോബി - സഞ്ജയ് കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ രണ്ടു ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.
 
ഐശ്വര്യ ലക്‍ഷ്‌മി - ടോവിനോ തോമസ് വീണ്ടുമൊന്നിക്കുന്ന 'കാണേക്കാണെ' ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റ് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം വന്നതോടെ ആരാധകരും ആവേശത്തിലാണ്. ഉയരെയ്ക്ക് ശേഷം ബോബി - സഞ്ജയും മനു അശോകനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് ഒരുക്കുന്ന പോലീസ് ചിത്രം കൂടിയാണ് ഇത്.
 
ആദ്യമായി ദുൽക്കർ സൽമാനു വേണ്ടി ബോബി - സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൊലീസുകാരനായാണ് ദുൽഖർ സൽമാൻ എത്തുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് ഒരുക്കുന്ന പോലീസ് ചിത്രം കൂടിയാണ് ഇത്. ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments