Webdunia - Bharat's app for daily news and videos

Install App

'എന്റെ മെഴുതിരി അത്താഴങ്ങൾ'; ആരാധകർക്കായി ട്രെയിലർ പങ്കിട്ട് മോഹൻലാൽ

'എന്റെ മെഴുതിരി അത്താഴങ്ങൾ'; ട്രെയിലർ പുറത്ത്

Webdunia
ശനി, 16 ജൂണ്‍ 2018 (15:09 IST)
'സര്‍വോപരി പാലാക്കാരൻ‍' എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'എന്റെ മെഴുതിരി അത്താഴങ്ങൾ'‍. റൊമാന്റിക് ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെയാണ്. നവാഗതനായ സൂരജ് ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന് പ്രത്യേകതയും 'എന്റെ മെഴുതിരി അത്താഴങ്ങൾ'ക്ക് ഉണ്ട്.
 
ചിത്രത്തിന്റെ പുറത്തിറങ്ങിയ പാട്ടുകൾക്കും പോസ്‌റ്ററുകൾക്കുമെല്ലാം തന്നെ സോഷ്യൽ മീഡിയകളിലടക്കം മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിന്റെ ടീസർ ആരാധകർക്കായി പങ്കിട്ടത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലറാണ് സോഷ്യൽ മീദിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
നടൻ മോഹൻലാൽ തന്റെ ഫേസ്‌‌ബുക്ക് പേജിലൂടെ പങ്കിട്ട ട്രെയിലർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആകാംക്ഷ ഉണർത്തുന്ന രംഗങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മിയാ ജോര്‍ജും ഹന്നയും ചിത്രത്തില്‍ നായികമാരായെത്തുമ്പോൾ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ‍, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; പിതാവും രണ്ടു പെണ്‍മക്കളും മരിച്ചു

ഗോവിന്ദച്ചാമി ജയിൽ ചാടുന്ന കാര്യം സഹതടവുകാർക്ക് അറിയാമായിരുന്നു: സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്

ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി

സ്വര്‍ണം കാന്തത്തില്‍ ഒട്ടാറില്ല; ഒട്ടുകയാണെങ്കില്‍ പരിശുദ്ധിയില്ലെന്ന് അര്‍ഥം!

ഭാര്യയുമായി പിണങ്ങി 15 കാരിയുമായി ചാറ്റിങ്, വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; വ്ലോ​ഗർ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments