Webdunia - Bharat's app for daily news and videos

Install App

അവിഹിതങ്ങള്‍ക്ക് പിന്നാലെ ഓടുന്ന മലയാള സിനിമ; മികച്ച പ്ലോട്ടുണ്ടായിട്ടും അവിഹിതങ്ങളുടെ ഘോഷയാത്രയുമായി 12th Man

Webdunia
വെള്ളി, 20 മെയ് 2022 (13:53 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ദൃശ്യം പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍ അല്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താതെ 12th Man അണിയിച്ചൊരുക്കാന്‍ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്. 
 
പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ജീത്തു ജോസഫ് 12th Man ചെയ്തിരിക്കുന്നത്. ഒരു ബംഗ്ലാവ്, അവിടേക്ക് ഗെറ്റ് ടുഗെദര്‍ ആഘോഷമാക്കാന്‍ വന്നിരിക്കുന്ന സുഹൃത്തുക്കള്‍, അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിത അതിഥിയായി കയറിവരുന്ന മോഹന്‍ലാല്‍ കഥാപാത്രം, തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും. ഇത്രയുമാണ് 12th Man എന്ന സിനിമ. അവിടെയുണ്ടാകുന്ന ഒരു ക്രൈമിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് സംവിധായകന്‍. 11 പേരില്‍ ഒരാളായിരിക്കും കൊലപാതകിയെന്ന് പ്രേക്ഷകന് വ്യക്തമാണ്. അങ്ങനെയൊരു പ്ലോട്ടില്‍ നിന്നുകൊണ്ട് പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ഒരു ത്രില്ലര്‍ ഉണ്ടാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ജീത്തു ജോസഫ് അത് വളരെ ബ്രില്ല്യന്റായി പൂര്‍ത്തിയാക്കി.

ത്രില്ലര്‍ ഴോണറിലേക്ക് സിനിമ മാറുന്നത് മുതല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട് ഓരോ സീനും. അതില്‍ മോഹന്‍ലാലിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മറ്റ് താരങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ സ്‌ക്രീന്‍പ്രസന്‍സ് കൊണ്ട് സിനിമയെ ചുമലിലേറ്റുന്നുണ്ട് മോഹന്‍ലാല്‍. 
 
ഈയിടെ തിയറ്ററുകളിലെത്തിയ സിബിഐ 5 - ദ ബ്രെയ്ന്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയ ഒരു സിനിമയാണ്. സിബിഐ സീരിസിലെ മുന്‍ ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം മികവ് പുലര്‍ത്തിയിരുന്നില്ല. എങ്കിലും തിയറ്ററുകളില്‍ സിനിമ പണം വാരി. അവിഹിതങ്ങള്‍ കുത്തി നിറയ്ക്കുന്നു എന്ന വിമര്‍ശനങ്ങളും ട്രോളുകളുമാണ് സിബിഐ സീരിസിലെ അഞ്ച് ചിത്രങ്ങളും പലപ്പോഴായി നേരിട്ടിട്ടുള്ളത്. അഞ്ചാം ഭാഗത്തിലും ഈ അവിഹിതമുണ്ടായിരുന്നു. നിയമപരമായ റിലേഷന്‍ഷിപ്പിന് പുറത്ത് മറ്റൊരു റിലേഷന്‍ഷിപ്പ് ഉണ്ടാകുകയും അത് ഹൈഡ് ചെയ്യുന്നതിന്റെ ഭാഗമായി ക്രൈമിലേക്ക് പോകുകയും ചെയ്യുന്ന രംഗങ്ങള്‍. മലയാള സിനിമയില്‍ കാലങ്ങളായി ആവര്‍ത്തിക്കുന്ന ഒന്നാണ് ഇത്തരം അവിഹിത കഥകള്‍. കാലത്തിനൊപ്പം അപ്‌ഡേറ്റ് ചെയ്ത് സിനിമ ചെയ്യുന്ന ജീത്തു ജോസഫിലേക്ക് എത്തുമ്പോഴും ഈ അവിഹിത കഥകളോടുള്ള താല്‍പര്യത്തിനു യാതൊരു കുറവും വന്നിട്ടില്ല. 
 
12th Man നെറ്റി ചുളിപ്പിക്കുന്നതും ഈ അവിഹിത കഥ പറച്ചിലുകളിലാണ്. ഒരു പുരുഷനും സ്ത്രീയും അല്ലെങ്കില്‍ പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ബന്ധത്തെ വലിയ അപരാധമായി ചിത്രീകരിക്കുന്ന പ്രവണത പെട്ടന്നൊന്നും മലയാള സിനിമയില്‍ നിന്ന് അന്യം നില്‍ക്കുകയില്ലെന്ന് 12th Man അടിവരയിടുന്നു. അവിഹിതത്തില്‍ നിന്നാണ് ക്രൈമിലേക്കുള്ള സിനിമയുടെ കഥാസഞ്ചാരം പോലും. സൊസൈറ്റ് അപ്‌ഡേറ്റ് ആകുന്നതിനൊപ്പം ഇത്തരം ചിന്താഗതികളില്‍ കൂടി മാറ്റം കൊണ്ടുവരാന്‍ സിനിമാക്കാര്‍ വിചാരിക്കാതെ രക്ഷയില്ല ! 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments