Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ പറഞ്ഞു 'വേണ്ട', ഫാൻസ് ചിരിച്ചുകൊണ്ട് മറുപടി നൽകി 'ഇല്ല'!

'ഇത്രയും സ്പീഡിലുള്ള ആരാധന വേണ്ട' - ഫാൻസുകാരോട് സൂര്യ പറഞ്ഞു!

സൂര്യ പറഞ്ഞു 'വേണ്ട', ഫാൻസ് ചിരിച്ചുകൊണ്ട് മറുപടി നൽകി 'ഇല്ല'!
, വ്യാഴം, 19 ജനുവരി 2017 (08:23 IST)
സിനിമാ താരങ്ങളോടുള്ള അമിത ആരാധന ചിലസമയങ്ങളിൽ വസ്തുക്കൾക്കും ജീവനും ദോഷമാകാറുണ്ട്. രണ്ട് വർഷം മുമ്പ് പാലക്കാട് നടന്ന സംഭവം ഇന്നു പലരും മറക്കാൻ സാധ്യതയില്ല. വിജയ്‌യുടെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ ആരാധകന്‍ വീണു മരിച്ചത് ഫാൻസുകാരെ സംബന്ധിച്ചും നടന്മാരെ സംബന്ധിച്ചും വിഷമം ഉണ്ടാക്കുന്ന സംഗതിയാണ്.
 
തന്നെ പിന്തുടർന്ന ആരാധകരോട് സ്പീഡിലുള്ള ആരാധന വേണ്ട എന്ന് വിലക്കിയിരിക്കുകയാണ് നടൻ സൂര്യ. ചൊവ്വാഴ്ച വൈകിട്ട് തൃശൂരില്‍ തന്റെ പുതിയ ചിത്രമായ എസ് 3 യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ സൂര്യയെ ആരാധകർ വെറുതെ വിട്ടില്ല. തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്രക്കിടെ അമിത വേഗതയില്‍ ബൈക്കില്‍ തന്നെ പിന്തുടര്‍ന്ന ആരാധകരെ സൂര്യ വണ്ടി നിര്‍ത്തി ശാസിക്കുകയായിരുന്നു.
 
ആരാധകരായ ഒരു കൂട്ടം മലയാളി ചെറുപ്പക്കാരാണ് താരത്തെ കാറിന് ഇരുവശത്തുമായി ക്യാമറയുമായി പിന്തുടര്‍ന്നത്. അതിവേഗത്തില്‍ പോകുന്ന സൂര്യയുടെ കാറിന് പിന്നാലെ ക്യാമറയുമായി പിന്തുടര്‍ന്നവരുടെ പ്രവര്‍ത്തി വഷളായപ്പൊഴാണ് സൂര്യ സ്‌നേഹശാസനയുമായി ഇടപെട്ടത്.
 
തങ്ങള്‍ പിന്തുടര്‍ന്നുവെന്ന് കണ്ട സൂര്യ കാര്‍ നിര്‍ത്തിയപ്പോള്‍ ആരാധകരും ബൈക്കില്‍ നിന്നിറങ്ങി. ജീവന്‍ പണയം വച്ചുള്ള ആരാധകരുടെ പ്രവൃത്തിയില്‍ ദേഷ്യപ്പെട്ടാണ് സൂര്യ പ്രതികരിച്ചത്. നിങ്ങളോട് വലിയ സ്‌നഹമാണ്, എന്നാല്‍ അമിത വേഗതയിലുള്ള ഇത്തരം ആരാധന തനിക്ക് ഇഷ്ടമല്ലെന്ന് സൂര്യ ആരാധകരോട് പറഞ്ഞു. നിങ്ങളെ എവിടെ വച്ച് വേണമെങ്കിലും കാണാം, അതിനൊരു കുഴപ്പവുമില്ല പക്ഷേ ജീവന്‍ പണയപ്പെടുത്തിയുള്ള ഇത്തരം പ്രവൃത്തികള്‍ക്ക് ഒരിക്കലും മുതിരരുത്. സൂര്യ പറഞ്ഞു.
 
ഇല്ല ശ്രദ്ധിച്ചോളാം എന്ന് ആരാധകർ തിരിച്ചും പറഞ്ഞു. ബൈക്കിലെത്തിയ ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയാണ് സൂര്യ പിരിഞ്ഞത്. കേരളത്തില്‍ സിങ്കം ത്രീ പ്രമോഷന് സംവിധായകന്‍ ഹരിക്കൊപ്പമാണ് സൂര്യ എത്തിയത്. തിരുവനന്തപുരത്തും സൂര്യ പങ്കെടുക്കുന്നുണ്ട്. 26നാണ് എസ് ത്രീ റിലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സി പി എം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയിൽ എം ടി യെയും കമലിനെയും ക്ഷണിക്കും