Webdunia - Bharat's app for daily news and videos

Install App

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു, സംവിധാനം വിനയന്‍ ‍; താരങ്ങള്‍ ആരൊക്കെയെന്നോ?

ഇനി വിനയന്റെ സിനിമകള്‍ക്ക് ടിക്കറ്റെടുക്കാം...

Webdunia
വെള്ളി, 30 ജൂണ്‍ 2017 (08:37 IST)
സംവിധായകന്‍ വിനയന് താര സംഘടനയായ അമ്മ ഏര്‍പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇനിമുതല്‍ താരങ്ങള്‍ക്ക് വിനയന്‍ ചിത്രങ്ങളുമായി സഹകരിക്കാമെന്നും ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. തന്റെ സിനിമയ്ക്കായി താരങ്ങളെ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമായ തീരുമാനം ‘അമ്മ’ അറിയിച്ചത്.
 
കലാഭവന്‍ മണിയേക്കുറിച്ചുളള താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍മാരായ സിദ്ദിഖിനേയും ഗണേഷ് കുമാറിനെയും വിനയന്‍ ക്ഷണിച്ചിതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നടന്‍ ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിന്നായിരുന്നു മാക്ടയുടെ പിളര്‍പ്പും ഫെഫ്കയുടെ പിറവിയും സംഭവിച്ചത്. അതിന് പിന്നാലെയായിരുന്നു വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അമ്മ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും. 
 
വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിലക്ക് നീക്കാന്‍ ഇന്നലെയാണ് ‘അമ്മ’ തീരുമാനിച്ചത്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിനയന്‍ ഒരുക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. ഈ വിധി വന്നതിന് പിന്നാലെയായിരുന്നു വിലക്ക് പിന്‍വലിക്കാന്‍ അമ്മ തീരുമാനിച്ചത്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments