Webdunia - Bharat's app for daily news and videos

Install App

ആ രജനി-കമൽ ചിത്രം ഇനി നിവിൻ പോളിയുടെ പേരിൽ; ത്രസിപ്പിക്കാൻ നിവിൻ!

തമിഴകത്തെ ത്രില്ലടിപ്പിക്കാൻ നിവിൻ പോളി!

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (18:56 IST)
പ്രേമം എന്ന സിനിമയുടെ വൻ വിജയത്തിനുശേഷം മലയാളത്തിലെ യുവതാരം നിവിൻ പോളി തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. താരം ആറ് തമിഴ് ചിത്രങ്ങളുടെ കരാർ ഒപ്പിട്ടതായും റിപ്പോർട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു പ്രൊജക്ടാണ് ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമ.
 
തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രത്തിന് 'സാന്റാ മരിയ' എന്ന് പേരിട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, തമിഴ് സിനിമകൾക്ക് തമിഴിൽ തന്നെ പേരുകളിട്ടാൽ നികുതിയിളവുണ്ടെന്ന കാരണത്താൽ തമിഴ് പതിപ്പിന് 'അവർകൾ' എന്ന് പേരിട്ടതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2014ൽ പുറത്തിറങ്ങിയ 'ഉളിഡവരു കണ്ടാതെ' എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കാണിത്. 
 
എന്നാൽ, 'അവർകൾ' എന്ന പേരിൽ തമിഴിൽ നേരത്തേ ഒരു ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 1977ൽ രജനീകാന്തും കമലഹാസനും ഒന്നിച്ചഭിനയിച്ച പടമായിരുന്നു അത്. കെ ബാലചന്ദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന നിവിൻ പോളി ചിത്രത്തിന് ഛായാഗ്രഹണം പാണ്ഡികുമാറാണ്. 
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

അടുത്ത ലേഖനം
Show comments