Webdunia - Bharat's app for daily news and videos

Install App

'വീണ്ടും കാണാന്‍ കാത്തിരിക്കുന്നു', 'ദൃശ്യം 2' തെലുങ്ക് റീമേക്കിനെ കുറിച്ച് മീന

കെ ആര്‍ അനൂപ്
ബുധന്‍, 21 ഏപ്രില്‍ 2021 (09:04 IST)
ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ദൃശ്യം രണ്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മറ്റു ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ആദ്യം റീമേക്ക് പ്രഖ്യാപിച്ചത് തെലുങ്ക് പതിപ്പ് ആയിരുന്നു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇക്കാര്യം മീനയും ജീത്തുവും തന്നെയാണ് അറിയിച്ചത്. പ്രേക്ഷകരെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം മീന പങ്കുവെച്ചത്.
 
'പ്രേക്ഷകരെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു.നിങ്ങളുടെ എല്ലാ സ്‌നേഹവും പിന്തുണയും ആവശ്യമാണ്.'- മീന കുറിച്ചു.
 
എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് ജീത്തു ജോസഫ് ദൃശ്യം 2 തെലുങ്ക് റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്.നടന്‍ വെങ്കിടേഷാണ് നായകനായി എത്തുന്നത്.നദിയ മൊയ്തു ആശാ ശരത് ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കും.ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രവും നിര്‍മ്മിക്കും. ദൃശ്യം പോലെ തന്നെ ദൃശ്യം രണ്ടും കാണാനായി കാത്തിരിക്കുകയാണ് ടോളിവുഡ് പ്രേക്ഷകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments