Webdunia - Bharat's app for daily news and videos

Install App

പ്രളയ ബാധിതർക്കായി നെട്ടോട്ടമോടി താരങ്ങൾ, ‘തലയെടുപ്പോടെ’ ടൊവിനോ

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (08:57 IST)
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി വീണ്ടും താരങ്ങൾ. ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദൻ, അമല പോൾ, ദിലീപ്, ടൊവിനോ എന്നിവരാണ് വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുകയാണ് നടൻ ദിലീപ്. പ്രളയം ഏറ്റവും അധികം നാശം വിതച്ച സ്ഥലങ്ങളിൽ ഒന്നാണ് ദിലീപിന്റെ സ്വദേശമായ ആലുവ. ലയൺസ് ക്ലബ് അംഗങ്ങൾക്കൊപ്പമാണ് ഉണ്ണി മുകുന്ദൻ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളും താരം വിതരണം ചെയ്തു. 
 
ഷൂട്ടിങ്ങിനിടെ കൈയ്ക്ക് സംഭവിച്ച പരുക്ക് വകവയ്ക്കാതെയാണ് അമല പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. രണ്ട് തവണ താരം ദുരിതമനുഭവിക്കുന്നവർക്കായി സാധനങ്ങൾ വാങ്ങി നൽകി. നേരത്തെ കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്റർ കേന്ദ്രീകരിച്ച് പൂർണിമയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായങ്ങൾ എത്തിയിരുന്നു.
 
മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, പാർവതി, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് ജയസൂര്യ, ആസിഫ് അലി, അജു വർഗീസ് എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. 
 
എന്നാൽ, നടൻ ടൊവിനോ തോമസ് ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഒറ്റയ്ക്കായിരുന്നു താരം സഹായങ്ങൾ നൽകിയിരുന്നത്. പ്രളയം ആരംഭിച്ചതിന്റെ രണ്ടാമത്തെ ദിവസം തന്നെ ടൊവിനോ നിരത്തിലിറങ്ങി. ആവശ്യമായ സാധനങ്ങളുമായി ആദ്യം മുന്നിട്ടിറങ്ങിയത് ടൊവിനോ തന്നെയായിരുന്നു. തുടക്കം മുതൽ ഇപ്പോഴും പ്രളയബാധിതർക്കൊപ്പമാണ് ടൊവിനോ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments