Webdunia - Bharat's app for daily news and videos

Install App

''എന്നാലും എന്തായിരിക്കും അയാളെന്നെ വേണ്ടെന്ന് വെയ്ക്കാൻ കാരണം?'' - പൊട്ടിയ പ്രണയത്തെ കുറിച്ച് ഗായത്രി

എന്റെ ലവ് പൊ‌ട്ടിയപ്പോൾ എട്ടു മാസം അമ്മയ്ക്ക് സമാധാനം കൊടുത്തി‌ല്ല: ബ്രേക്ക‌പ്പ് ഓർമയിൽ ഗായത്രി

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (11:39 IST)
പ്രണയം ഇല്ലാത്ത സിനിമകൾ ഇപ്പോഴില്ല. ജീവിതത്തിലും അങ്ങനെ തന്നെയാണ്. പണ്ടൊക്കെയാണെങ്കിൽ പ്രണയം പൊട്ടിയാൽ 'മാനസ മൈനേ' പാടി നടക്കുമായിരുന്നു. നിരാശാകാമുകൻ എന്നൊരു പേരും. കാമുകിമാർ നിരാശരാകാത്തത് കൊണ്ടാണോ പൊതുവേ നിരാശകാമുകി എന്ന് പറയാറില്ല. 
 
ഒരു പ്രണയം പൊട്ടിയാൽ അയാളെ മറക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. അനുഭവത്തിലൂടെയാണ് താരം ഇതു പറയുന്നതും. ബ്രേക്കപ്പായശേഷം എട്ടു മാസത്തോളം ഇതിനെപ്പറ്റി തന്നെയാണ് ഞാന്‍ അമ്മയോട് ചോദിച്ചുകൊണ്ടിരുന്നത്. എന്താ അമ്മേ കാരണം. എന്തു കൊണ്ടാവും എന്നോട് ഇങ്ങിനെ ചെയ്തതെന്ന്. 
 
കൂട്ടുകാർക്കും സമാധാനം കൊടുത്തിട്ടില്ലെന്ന് താരം പറയുന്നു. സഹികെട്ട് അവർ തിരിച്ചു ചോദിച്ചു. ' നിനക്കെതാ പ്രാന്താണോ? അയാളുടെ പിന്നാലേ പോവണോ. എന്നൊക്കെ. അതൊക്കെ കേട്ട് ഞാന്‍ മാറി. പിന്നെ യോഗ ചെയ്യാന്‍ തുടങ്ങി. അങ്ങനെ അയാളെ മറന്നു. താരം പറയുന്നു.
 
ബ്രേക്കപ്പ് ആയാല്‍ അയാളെ ഫെയ്‌സ്ബുക്കിലോ വാട്‌സാപ്പിലോ ബ്ലോക്ക് ചെയ്ത് മറക്കാന്‍ ശ്രമിക്കരുത്. നമ്മള്‍ പതുക്കെ സഹിച്ച്‌സഹിച്ച് തന്നെ മടുക്കണം. എന്നാലെ അയാളെ മറക്കാൻ പറ്റുകയുള്ളുവെന്ന് ഗായത്രി വ്യക്തമാക്കുന്നു. മാര്‍ച്ച് ലക്കം ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗായത്രി പ്രണയം ബേക്ക്രപ്പായവര്‍ക്കുള്ള ഉപദേശം നല്‍കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി

പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അസഭ്യ-അശ്ലീല ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ്

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്

അടുത്ത ലേഖനം
Show comments