Webdunia - Bharat's app for daily news and videos

Install App

രേവതിയുടെ കസിന്‍, സിനിമയിലെത്തിയത് അപ്രതീക്ഷിതമായി, സ്‌കൂള്‍മേറ്റിനെ പ്രണയിച്ചു വിവാഹം കഴിച്ചു, മക്കള്‍ വേണ്ടെന്നു ഒരുമിച്ചെടുത്ത തീരുമാനം; നടി ഗീത വിജയന്റെ ജീവിതം

Webdunia
ശനി, 16 ഏപ്രില്‍ 2022 (12:43 IST)
ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായ നടിയാണ് ഗീത വിജയന്‍. സൂപ്പര്‍ഹിറ്റ് ചിത്രമായ ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ് ഗീത സിനിമയിലേക്ക് എത്തുന്നത്. ഇന്‍ ഹരിഹര്‍ നഗറിലെ മായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിവിധ ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ ഗീത അഭിനയിച്ചു. മലയാള സീരിയലുകളിലും ഗീത അഭിനയിച്ചിട്ടുണ്ട്. നടി രേവതിയുമായി ഗീത വിജയന് വളരെ അടുത്ത ബന്ധമുണ്ട്. ഗീതയുടെ കസിന്‍ സിസ്റ്ററാണ് രേവതി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്.
 
ഗീത വിജയന് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് തന്നെ രേവതി വഴിയാണ്. ഫാസിലിന്റെ (സംവിധായകന്‍) അസോസിയേറ്റ് ഒരു സിനിമയെടുക്കുന്നുണ്ടെന്നും അതിലേക്ക് പുതുമുഖത്തെ ആണ് ആവശ്യമെന്നും രേവതി ഗീതയെ അറിയിച്ചു. ഗീതയുടെ പേര് താന്‍ സജസ്റ്റ് ചെയ്ത കാര്യവും രേവതി പറഞ്ഞു. എന്നാല്‍, ഗീത ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അഭിനയം എന്താണെന്ന് അറിയില്ലെന്നും അഭിനയിക്കാന്‍ മോഹമില്ലെന്നും പറഞ്ഞ് രക്ഷപ്പെടാനാണ് ഗീത ശ്രമിച്ചത്. എന്നാല്‍, രേവതി നിര്‍ബന്ധിച്ചു. ഫാസിലിന്റെ അടുത്തേക്ക് രേവതി തന്നെയാണ് ഗീതയെ കൊണ്ടുപോയത്. ഫാസിലിനോട് സംസാരിച്ചു. എങ്ങനെയെങ്കിലും തന്നെ റിജക്ട് ചെയ്യണമെന്നാണ് അന്ന് പ്രാര്‍ത്ഥിച്ചിരുന്നതെന്ന് ഗീത പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ സിനിമയിലേക്ക് ഗീതയെ സെലക്ട് ചെയ്തു. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗറിലെ മായ എന്ന കഥാപാത്രത്തിനുവേണ്ടിയാണ് രേവതി അന്ന് ഗീത വിജയനെ ഫാസിലിന്റെ മുന്നിലെത്തിച്ചത്.
 
ഗീതയുടെ ഭര്‍ത്താവ് സതീഷ് കുമാര്‍ മോഡലും നടനുമാണ്. ആന്ധ്രയാണ് സ്വദേശം. ഗീതയുടേയും സതീഷിന്റേയും പ്രണയ വിവാഹമായിരുന്നു. സ്‌ക്കൂള്‍മേറ്റ്സ് ആയിരുന്നെങ്കിലും താനും സതീഷും പ്രേമിച്ചു തുടങ്ങുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം കസിന്റെ കല്യാണത്തില്‍ കണ്ടുമുട്ടിയപ്പോഴാണെന്ന് ഗീത പറയുന്നു. 'ഞാനും സതീഷും ഒരുമിച്ചെടുത്ത തീരുമാനമാണ് മക്കള്‍ വേണ്ടെന്ന്. ഷൂട്ടിങ്ങിനിടയില്‍ മാത്രം കാണുമ്പോള്‍ ജീവിതം കൂടുതല്‍ കളര്‍ഫുള്‍ ആകും. അതുകൊണ്ട് ഇങ്ങനെതന്നെ പോയാല്‍ മതിയെന്ന് സതീഷ് പറയും,' വ്യക്തിജീവിതത്തെ കുറിച്ച് ഗീത പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments