ഭർത്താവ് മറ്റ് സ്ത്രീയോട് അടുത്തിടപഴകുന്നത് ഇഷ്ടമല്ല? അന്ന് അസൂയ ആയിരുന്നോ?; ജെനീലിയ മറുപടി നൽകുന്നു

ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖിനോട് പ്രീതി സിന്റ സംസാരിക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ജെനീലയുടെ മുഖത്ത് നീരസം പ്രകടമാകുന്നതായിരുന്നു ആ വീഡിയോ.

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (09:59 IST)
നടി ജെനീലീയ ഡിസൂസയുടെയും പ്രീതി സിന്റയുടെയും ഒരു വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖിനോട് പ്രീതി സിന്റ സംസാരിക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ജെനീലയുടെ മുഖത്ത് നീരസം പ്രകടമാകുന്നതായിരുന്നു ആ വീഡിയോ. എന്നാൽ റിതേഷും പ്രീതിയും ഇതൊന്നും കാര്യമാക്കാതെ സംസാരം തുടരുന്നു. 
 
ഈ വീഡിയോ വൈറലായി. ജെനീലിയ പൊസസീവ്നെസ് കാണിക്കുന്നെന്നും ഭർത്താവ് മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്നും കമന്റുകൾ വന്നു. ഇന്നും ആ വീഡിയോ കുത്തിപ്പൊക്കി പലരും നടിയെ ട്രോളാറുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജെനീലിയ ഇപ്പോൾ. താൻ അന്ന് അസൂയ കൊണ്ടല്ല അങ്ങനെ പെരുമാറിയതെന്ന് പുതിയ അഭിമുഖത്തിൽ ജെനീലിയ പറയുന്നു. 
 
ക്യാമറമാൻ ആ വീഡിയോയ്ക്ക് കഥയുണ്ടാക്കി. പക്ഷെ പ്രീതിയെ എനിക്ക് വളരെക്കാലമായി അറിയാം. വീഡിയോയിൽ തോന്നുന്നത് പോലെ ഒന്നുമില്ല. എനിക്കന്ന് കുഞ്ഞ് പിറന്നിട്ടേയുള്ളൂ. കുറച്ച് കാലത്തിന് ശേഷമാണ് പുറത്ത് പോകുന്നത്. കുറേക്കാലമായി ഹീൽ ചെരുപ്പ് ധരിച്ചിരുന്നില്ല. ​ഗർഭിണിയായ സമയത്ത് ഫ്ലാറ്റ് ചെരുപ്പുകളാണല്ലോ ഇടുക. ഏറെക്കാലത്തിന് ശേഷം അന്ന് വളരെ നീളമുള്ള ഹീൽ ചെരുപ്പ് ധരിച്ചു.
 
പ്രീതിയെ കാണുന്നതിന് മുമ്പേ ഞാൻ ക്ഷീണിതയായിരുന്നു. റിതേഷും പ്രീതിയും എത്രയോ കാലമായി അറിയുന്നവരാണ്. അവർ സംസാരിച്ച് കൊണ്ടിരുന്നു. എനിക്കാണെങ്കിൽ കാല് വേദനയും. എങ്ങനെയാണത് പ്രകടിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ അവരുടെ സംസാരം തടസപ്പെടുത്തേണ്ടെന്ന് കരുതി. പക്ഷെ അത് മറ്റൊരു തരത്തിലാണ് ഇന്റർനെറ്റിൽ വന്നത്. അതൊരു ചിരിക്കുള്ള സംഭവമായേ താൻ കാണുന്നുള്ളൂയെന്നും ജെനീലിയ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments