Webdunia - Bharat's app for daily news and videos

Install App

GOAT Kerala Box Office Collection: ഗോകുലം മൂവീസിനു കൈ പൊള്ളിയോ? 'ഗോട്ട്' കേരളത്തില്‍ നിന്നു നേടിയത്

ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍

രേണുക വേണു
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (08:47 IST)
GOAT Kerala Box Office Collection: കേരള ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തി വിജയ് ചിത്രം 'ഗോട്ട്'. റിലീസ് ദിനത്തിലെ തിരക്ക് പിന്നീടങ്ങോട്ട് സിനിമയ്ക്കു ഉണ്ടായിട്ടില്ല. രണ്ടാം ദിനത്തോടെ ബോക്‌സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. നാല് ദിവസത്തെ ബോക്‌സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് 9 കോടിയാണ് ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. 
 
ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍. ഏകദേശം 40 കോടിക്ക് അടുത്ത് ചെലവഴിച്ചാണ് ഗോകുലം മൂവീസ് ഗോട്ടിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. സാമ്പത്തികമായി ചിത്രം ലാഭമാകണമെങ്കില്‍ കേരളത്തില്‍ നിന്ന് മാത്രം 40 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ സാധിക്കണം. നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ അത്ര ഭീമമായ കളക്ഷന്‍ ഗോട്ടിനു കേരളത്തില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയില്ല. 
 
അതേസമയം വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ ഗോട്ട് 284 കോടി സ്വന്തമാക്കിയെന്നാണ് കണക്കുകള്‍. തമിഴ്‌നാട്ടില്‍ മികച്ച അഭിപ്രായത്തോടെ ഗോട്ട് പ്രദര്‍ശനം തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി ഗ്രോസിലേക്ക് എത്താനാണ് സാധ്യത. കേരളത്തില്‍ ആദ്യദിനം വന്ന നെഗറ്റീവ് പ്രതികരണങ്ങളാണ് ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments