Webdunia - Bharat's app for daily news and videos

Install App

എന്റെ വേർപിരിയലിന് കാരണം ഒരിക്കലും അവരല്ല, അല്ലെങ്കിൽ തന്നെ ഞാൻ ആരാണ് അവർക്ക്?; ഗൗതമി തുറന്നു പറയുന്നു

പ്രശ്നങ്ങൾക്ക് കാരണം ശ്രുതിയും അക്ഷരയും അല്ല: ഗൗതമി

Webdunia
ശനി, 12 നവം‌ബര്‍ 2016 (13:39 IST)
നടൻ കമൽ ഹാസനുമായുള്ള പതുമൂന്നു വർത്തെ ബന്ധം അവസാനിപ്പിച്ച വിവരം ഗൗതമി തന്നെയാണ് ആരാധകരെ അറിയിച്ച‌ത്. തീരുമാനം വ്യക്തിപരമാണെന്ന് ഗൗതമി തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഇരുവരുടെയും പിരിയലിനു പിന്നിൽ ശ്രുതി ഹാസനുമായുള്ള വഴക്കാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് വിശദീകരണവുമായി ഗൗതമി രംഗത്തെത്തി.
 
ഒരു പൊതുസമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ യാഥാര്‍ഥ്യത്തെ മൂടിവെക്കാന്‍ ആഗ്രഹിക്കുന്നില്ലെ. തന്റെ ആരാധകര്‍ കൂടി അറിയാന്‍ മാത്രമായിരുന്നു ആ ഒരു വെളിപ്പെടുത്തലാണിത്. എന്നേക്കാള്‍ ഒരുപാട് വ്യത്യസ്തരാണ് ശ്രുതിയും അക്ഷരയും. അല്ലെങ്കില്‍ തന്നെ ആരാണ് ഞാന്‍ അവര്‍ക്ക്. അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും സഹകരിച്ച് ഒപ്പമുണ്ടായിരുന്നു. എന്റെ വേര്‍പിരിയലിന് കാരണം ഒരിക്കലും അവരല്ല.’ ഗൗതമി വ്യക്തമാക്കി.
 
താനും ഒരമ്മയാണ്. ഇനിയും അമ്മയുടെ കര്‍ത്തവ്യം നിറവേറ്റണമെന്നും ഗൗതമി പറയുന്നു. ഇനി മകള്‍ക്ക് മാത്രമായി ജീവിക്കണമെന്നും ഇതിന് മറ്റൊരു ബന്ധം തടസമാകാരുതെന്നും ഗൗതമി പറയുന്നു. ഒരിക്കല്‍ പോലും മകള്‍ക്കുവേണ്ടി സമയം നീക്കിവെക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അവള്‍ കൗമാരപ്രായം എത്തികഴിഞ്ഞു. ഇനി ജീവിതം അവള്‍ക്കൊപ്പമാണ്. ഇനി എന്റെ മകളും അവളുടെ ഭാവിയും മാത്രമാണ് മനസ്സില്‍- ഗൗതമി പറഞ്ഞു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments