Webdunia - Bharat's app for daily news and videos

Install App

ചുമ്മാതല്ല ഗ്രേറ്റ് ഫാദറിന് ഇത്ര വരവേൽപ്പ്! ഇത് അതിശയം തന്നെ!

ഇതാദ്യം! ആ റെക്കോർഡ് മമ്മൂട്ടിയ്ക്ക് സ്വന്തം!

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (17:03 IST)
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ ഒരു ഒന്നൊന്നര സംഭവമാണെന്ന് നേരത്തേ വ്യക്തമായതാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ ടീസ‌ർ ഫേസ്ബുക്കിൽ ഇപ്പോൾ തന്നെ ഒരു കോടി ആളുകൽ കണ്ടുകഴിഞ്ഞു. മലയാളത്തില്‍ അടുത്ത കാലത്തായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒരു ടീസറാണ് ദി ഗ്രേറ്റ് ഫാദറിന്റേത്.
 
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ആളുകള്‍ ഒരു ടീസര്‍ കാണുന്നത്. കേന്ദ്ര കഥാപാത്രമായ ഡേവിഡിനെ മമ്മൂട്ടിയും നായികയെ സ്‌നേഹയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാക്കളിലൊരാളായ ആര്യയും നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. മാര്‍ച്ച് മുപ്പതോടു കൂടി ചിത്രം തിയേറ്ററിലെത്തും.
 
ഡേവിഡ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ഭാസ്കര്‍ ദി റാസ്കലിന് ശേഷം മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍ 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമയാണ്. എന്തായാലും മോഹൻലാലിന്റെ പുലിമുരുകനോളം വരുമോ അതോ അതുക്കും മേലെയാണോ ഗ്രേറ്റ് ഫാദറെന്ന് കണ്ടറിയാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments