Webdunia - Bharat's app for daily news and videos

Install App

ട്രിവാന്‍ഡ്രം ലോഡ്ജില്‍ നായികയാകാന്‍ ഹണി റോസിനെയല്ല ആദ്യം തീരുമാനിച്ചത് !

Webdunia
ചൊവ്വ, 13 ജൂലൈ 2021 (09:49 IST)
മലയാളികളുടെ ലൈംഗിക സദാചാര ബോധങ്ങളെ മുഴുവന്‍ തച്ചുടച്ച സിനിമയാണ് 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ നടന്‍ അനൂപ് മേനോന്റേതാണ്. ഹണി റോസ് ആണ് ട്രിവാന്‍ഡ്രം ലോഡ്ജില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ഹണിയുടെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഹണിയുടെ കഥാപാത്രത്തെ ചൊല്ലി വിവാദങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ഈ ചിത്രത്തില്‍ നായികയാകാന്‍ ഹണി റോസിനെയല്ല ആദ്യം തീരുമാനിച്ചത്. 
 
നടി മേഘ്‌ന രാജിനെയാണ് ഹണി ചെയ്ത ധ്വനി എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത്. വി.കെ.പ്രകാശ്-അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ 2011 ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മേഘ്‌നയായിരുന്നു നായിക. ഈ അടുപ്പമാണ് ട്രിവാന്‍ഡ്രം ലോഡ്ജിലേക്കും പരിഗണിക്കാന്‍ കാരണം. എന്നാല്‍, ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രത്തോട് മേഘ്‌ന 'നോ' പറയുകയായിരുന്നു. പിന്നീടാണ് ഹണി റോസിനെ നായികയാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്.
 
ഹണി റോസിന് പുറമേ ജയസൂര്യ, അനൂപ് മേനോന്‍, ഭാവന, പി.ബാലചന്ദ്രന്‍, സൈജു കുറുപ്പ് എന്നിവരും ട്രിവാന്‍ഡ്രം ലോഡ്ജില്‍ അഭിനയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടം: ഒന്നാംപ്രതി എം നികേഷ് കുമാര്‍ കീഴടങ്ങി

നര്‍ത്തകി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

ലക്ഷ്യം കേരള ബിജെപി അധ്യക്ഷ പദവിയോ?, അമിത് ഷായുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments