Webdunia - Bharat's app for daily news and videos

Install App

'അങ്ങനെയെങ്കിൽ മിന്നൽ മുരളിയിൽ ഞാൻ നായകനായേനെ': ബേസിൽ ജോസഫ്

നിഹാരിക കെ എസ്
ബുധന്‍, 27 നവം‌ബര്‍ 2024 (09:31 IST)
ബേസിൽ ജോസഫ് എന്ന നടന്റെ സമയമാണിത്. ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റ്. സൂക്ഷമദർശിനിയാണ് ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞോടുന്ന പടം. ബേസിലിന്റെ ഉള്ളിലെ സംവിധായകനെയും നമ്മൾ കണ്ടതാണ്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ വളരെ വ്യത്യസ്തമായ അവതരണ ശൈലിയിൽ ഉള്ളതാണ്. തനിക്ക് അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനമാണെന്ന് പറയുകയാണ് ബേസിൽ ഇപ്പോൾ.
 
അഭിനയമായിരുന്നു ഇഷ്ടമെങ്കിൽ മിന്നൽ മുരളിയിൽ താൻ തന്നെ അഭിനയിക്കുമായിരുന്നുവെന്നും എന്തിനാണ് ടോവിനോയെ ഒക്കെ വിളിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ തന്റെ റോളിൽ അഭിനയിക്കാൻ മറ്റൊരാൾ വന്നിരുന്നുവെന്നും അദ്ദേഹത്തിന് ചില വാക്കുകൾ പറയാൻ ബുദ്ധിമുട്ട് വന്നതിനെ തുടർന്നാണ് താൻ തന്നെ അതിൽ അഭിനയിച്ചതെന്നും ബേസിൽ പറയുന്നു. റേഡിയോ മംഗോയോട് സംസാരിക്കുകയായിരുന്നു നടൻ.
 
അതേസമയം, എം.സി സംവിധാനം ചെയ്ത സൂക്ഷദർശിനിക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം നാല് ദിവസത്തില്‍ 10 കോടി കളക്ഷന്‍ പിന്നിട്ടു. 10.30 കോടിയാണ് ചിത്രത്തിന്‍റെ നാല് ദിവസത്തെ നെറ്റ് കളക്ഷന്‍.  28.51% ആയിരുന്നു ചിത്രത്തിന്‍റെ മൊത്തം ഒക്യുപെന്‍സി. ഇതില്‍ തന്നെ നൈറ്റ് ഷോകളിലാണ് കൂടുതല്‍ ആളുകള്‍ എത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments