എന്റെ ‘പൊക്കിള്‍’ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് സ്വപ്നത്തില്‍‌പോലും കരുതിയില്ല !; അമല പോള്‍ പറയുന്നു

എന്റെ പൊക്കിള്‍ ഇത്രയും പ്രശ്‌നമുണ്ടാക്കും എന്ന് ഒരിക്കലും കരുതിയില്ല; അമല പോള്‍ പറയുന്നു

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (20:03 IST)
വിവാഹ മോചനം നേടിയ ശേഷമാണ് അമല പോള്‍ അല്പമധികം ഗ്ലാമറസ്സായതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പൊതുവെ ഉയര്‍ന്ന അഭിപ്രായം. സാരിയില്‍ അല്പമധികം ഗ്ലാമറായിട്ടാണ് അമല പോസ്റ്ററില്‍ എത്തുന്നത്. 
 
സുസി ഗണേശന്‍ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നാണ് അമല പറയുന്നത്. അഭിനേത്രി എന്ന നിലയില്‍ പൂര്‍ണമായും സംതൃപ്തി നല്‍കിയ ചിത്രമാണ് അതെന്നും അവര്‍ പറഞ്ഞു. സത്യത്തില്‍ പോസ്റ്ററില്‍ വന്ന തന്റെ പൊക്കിള്‍ സിനിമയില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതിയില്ലെന്നും താരം പറയുന്നു.
 
2017ലാണ് നമ്മള്‍ ജീവിക്കുന്നത്. ചില കാര്യങ്ങളില്‍ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമായി വന്നേക്കും. എന്തുതന്നെയായാലും തന്റെ പൊക്കിള്‍ സെന്‍സേഷണല്‍ ആയതില്‍ വളരെ സന്തോഷമുണ്ടെന്നും അമല പറയുന്നു. ആത്മവിശ്വാസമുള്ള, ബോള്‍ഡ് ആയ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിയ്ക്കുന്നതെന്നും താരം വ്യക്തമാക്കി. 
 
തന്റെ സഹതാരങ്ങളായ ബോബി സിംഹയില്‍ നിന്നും പ്രസന്നയില്‍ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിച്ചത്. പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് തങ്ങള്‍ ഒട്ടുമിക്ക രംഗങ്ങളും പൂര്‍ത്തിയാക്കിയത്. റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു. പിന്നെ താന്‍ മുന്‍കൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലായാലും ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments