Webdunia - Bharat's app for daily news and videos

Install App

ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം, അത് ഇക്കയുടെ ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്; വൈറലായി ആരാധികയുടെ പോസ്റ്റ്

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 26 നവം‌ബര്‍ 2019 (16:21 IST)
നടി മോളി കണ്ണമാലിയുടെ ചികിത്സാച്ചിലവ് മമ്മൂട്ടി എറ്റെടുത്ത വാർത്ത വൈറലായിരുന്നു. മമ്മൂട്ടിയുടെ ഈ നടപടിയെ പ്രശംസിച്ച് കൊണ്ട് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഒരു മമ്മൂട്ടി ആരാധികയുടെ ഫെസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അനുജയുടെ പോസ്റ്റിങ്ങനെ:
 
പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നുപറഞ്ഞു നടക്കുന്നത് അതിനു ഒറ്റകരണമേ ഉള്ളൂ ഇക്കാ ഒരു താരമല്ല മനുഷ്യനാണു മനസാക്ഷി ഉള്ള പച്ചയായ മനുഷ്യൻ അത് മാത്രമാണ് കാരണം...
 
ഉദാഹരണം താ ഇവിടെ ഇന്നലെ ആണ് മോളിചേച്ചിയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തു വന്നു തുടങ്ങിയത് ഞാനും പോസ്റ്റ്‌ ഇട്ടു അത്... ആ പോസ്റ്റിലും ആ പാവം ചേച്ചിക് സഹായം കിട്ടാൻ പാടില്ല എന്ന രീതിയിൽ കമന്റുകൾ വന്നിരുന്നു.. വളരെ സങ്കടം ആയിരുന്നു അത് കേട്ടുകഴിഞ്ഞപ്പോൾ നിസ്സഹായതയെ പോലും ചോദ്യം ചെയ്യുന്നല്ലോ എന്ന്...
 
എന്തായാലും രാവിലെ മുതൽ ഇക്കാ ഫാൻസ്‌ ഗ്രൂപിലെ കുഞ്ഞുങ്ങൾ മെസേജ് ഇട്ടുതുടങ്ങിയിരുന്നു മോളി കണ്ണമാലിയുടെ ചികിത്സാചിലവ് ഇക്കാ ഏറ്റെടുത്തു എന്ന് പറഞ്ഞു...
 
സത്യം പറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ ഒന്ന് മടിച്ചു..
അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു..
ഒടുവിൽ ഇപ്പോൾ ഒരു വീഡിയോയിൽ ആ ചേച്ചി തന്നെ പറഞ്ഞു അസുഖത്തിന്റെ ഡീറ്റെയ്ൽസ് എല്ലാം കൊടുത്താൽ മതി ചികിത്സ ചിലവ് ചെയ്തോളാം എന്ന് ഇക്കായുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു എന്ന്...
 
എത്രയോ കേസുകൾ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത് ഒരു ഫോട്ടോ ഇടാനോ ആരോടും ഞാൻ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയേലൂടെ ഉള്ള യാത്ര..
 
ഒരിക്കൽ ഇക്കായോട് ഉള്ള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ്‌ ഇട്ടപ്പോൾ അപമാനിക്കാൻ വന്നവർ ഉണ്ട് ഇവിടെ അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്...
 
ലവ്യൂ ഇക്കാ ഒരായിരം ഉമ്മ എന്റെ ഹൃദയത്തിൽ നിന്നും..
 
അനുജ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments