'പ്രമോഷന് ഞാന്‍ വരില്ല ചേട്ട'; പ്രണവ് പറഞ്ഞതിനെക്കുറിച്ച് 'വര്‍ഷങ്ങള്‍ക്കുശേഷം' നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം

കെ ആര്‍ അനൂപ്
ബുധന്‍, 10 ഏപ്രില്‍ 2024 (09:12 IST)
വിരലിലെണ്ണാവുന്ന സിനിമകളെ പ്രണവ് മോഹന്‍ലാല്‍ ചെയ്തിട്ടുള്ളൂ. നായകനായി തിളങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണവ് നെഗറ്റീവ് റോളുകള്‍ ചെയ്യുവാനും താല്പര്യം കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള വേഷത്തിനായി കാത്തിരിക്കുകയാണ് നടന്‍. പ്രണവിന്റെ പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്കുശേഷം നാളെ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ പതിവ് പ്രണവ് ഇത്തവണയും തെറ്റിച്ചില്ല. പ്രമോഷന്‍ പരിപാടികളില്‍ നിന്ന് മാറിനില്‍ക്കുകയാണ് നടന്‍. അതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം മറുപടി നല്‍കി.
 
പ്രണവ് എന്തുകൊണ്ടാണ് പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തത് എന്ന ചോദ്യത്തിന് ഒരേ ഒരു കാര്യമേ വിശാഖിന് പറയാനുള്ളൂ.
 
തന്റെ ഒരു സിനിമയ്ക്കും പ്രണവ് പ്രമോഷന് വന്നിട്ടില്ല. പലരും ആവശ്യപ്പെടുന്നൊരു കാര്യവും ഇതാണ്. എന്നാല്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കി വീണ്ടും യാത്ര തിരിക്കുന്നതാണ് പ്രണവിന്റെ പതിവ്. 'അവന്‍ ആദ്യമെ പറഞ്ഞു. വിശാഖ് ചേട്ടാ ബാക്കി എല്ലാം ഓക്കെ. പ്രമോഷന് ഞാന്‍ വരില്ലെന്ന്. അവന്‍ പറ്റില്ലെന്ന് പറഞ്ഞ കാര്യം വീണ്ടും ചോദിക്കുന്നത് ശരിയല്ല',എന്നാണ് വിശാഖ് ക്ലബ് എഫ്എമ്മിന് നല്‍കിയ ആഭിമുഖത്തിനിടെ പറഞ്ഞത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments