സെയ്ഫ് അലി ഖാന്റെ മകന്‍റെ അരങ്ങേറ്റ പടം എട്ടുനിലയില്‍ പൊട്ടി, താരത്തിന് വന്‍ ട്രോള്‍!

നിഹാരിക കെ.എസ്
തിങ്കള്‍, 10 മാര്‍ച്ച് 2025 (08:20 IST)
മുംബൈ: മാർച്ച് 7 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും  നായികനായകന്മാരായി എത്തിയ ചിത്രമാണ്  'നാദാനിയാൻ'. ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍റെ മകൻ ഇബ്രാഹിം അലി ഖാന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. എന്നാല്‍ ചിത്രം റിലീസായതിന് പിന്നാലെ നേരിടുന്നത് കടുത്ത ട്രോളുകളാണ്. 
 
മോശം അഭിനയം, നായികയും നായകനും തമ്മിലുള്ള ദുർബലമായ പ്ലോട്ട്, ട്രോളുകളാകുന്ന സംഭാഷണങ്ങള്‍, വികാരം തോന്നാത്ത അഭിനയം എന്നിവയാണ് പ്രധാനമായും പ്രേക്ഷകർ ചിത്രത്തിനെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങൾ. പലരും സിനിമയെ ഒരു തവണ പോലും കാണാന്‍ പറ്റാത്തത് എന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട്. നായികയും നായകനും നെപ്പോ കിഡ്സ് എന്ന ലേബലിലും വലിയ ട്രോള്‍ നേരിടുന്നുണ്ട്.
 
വലിയ ബജറ്റില്‍ അത്യാവശ്യം മികച്ച ഗാനങ്ങളുമായാണ് ചിത്രം എത്തിയതെങ്കിലും  പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരത്തല്‍. നിരവിധി പോസ്റ്റുകളാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെയും ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് എതിരെയും വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments