Webdunia - Bharat's app for daily news and videos

Install App

‘പബ്ലിക് ഫിഗര്‍’ എന്നാല്‍ പൊതുമുതല്‍ എന്ന അര്‍ത്ഥമില്ല; ആരാധകരുടെ പെരുമാറ്റത്തിൽ പൊട്ടിത്തെറിച്ച് ഇല്യാന

ആരാധകരുടെ പെരുമാറ്റത്തിൽ ദേഷ്യപ്പെട്ട് ഇല്യാന

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (15:58 IST)
ആരാധകരിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ച് നടി ഇല്യാന. തന്നോട് അപമര്യാദയായി പെറുമാറിയ ആരാധകന് ട്വിറ്ററിലൂടെയാണ് താരം ചുട്ട മറുപടി നല്‍കിയത്. മനോഹരമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു പബ്ലിക് ഫിഗറാണ് ഞാന്‍. ആഡംബരം നിറഞ്ഞതോ അജ്ഞാതമായതോ ആയ ജീവിതമല്ല എന്റേതെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. എന്നോട് അപമര്യാദയായി പെരുമാറാൻ ഒരു പുരുഷനും ഞാൻ അവകാശം നൽകിയിട്ടില്ലെന്നും താരം പറയുന്നു. 
 
ഇതിൽ എന്റെ ആരാധകർ ആശയക്കുഴപ്പത്തിലാകരുത്. ഒരു ദിവസത്തിന്റെ അവസാനംവരെയും ഞാനൊരു സ്ത്രീയാണെന്നായിരുന്നു ഇല്യാന പറഞ്ഞു.  ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാനായി കാറിൽ പോകുന്ന സമയത്താണ് സംഭവം. ട്രാഫിക് സിഗ്നൽ മാറുന്നതിനായി തന്റെ കാർ കാത്തുകിടക്കുമ്പോഴാണ് ആറു യുവാക്കള്‍ തന്നെ ശല്യം ചെയ്യാനായി എത്തിയത്. തങ്ങളുടെ കാറിനോട് ചേർന്ന് മറ്റൊരു കാർ കിടപ്പുണ്ടായിരുന്നു. 
 
തന്റെ കാറാണെന്ന് മനസ്സിലായതോടെ അതിലുണ്ടായിരുന്ന ചെറുപ്പക്കാർ വളരെ മോശമായി പെരുമാറാൻ തുടങ്ങി. കാറിന്റെ ജനൽച്ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി, അതിനിടെ ഒരാൾ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതിൽ കമിഴ്ന്നുകിടന്ന് തന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ചെറുപ്പത്തിൽ തനിക്ക് പൂവാല ശല്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിൽ ആണുങ്ങളിൽനിന്നും മോശം പെരുമാറ്റം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments