'ഇനി രണ്ടു ദിവസം കൂടി,'വര്‍ഷങ്ങള്‍ക്കു ശേഷം' വരുന്നു,പ്രതീക്ഷയോടെ പ്രണവ് ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഏപ്രില്‍ 2024 (11:09 IST)
varshangalkku shesham
വിനീത് ശ്രീനിവാസനും മെറിലാന്‍ഡ് സിനിമാസും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും. റിലീസിന് ഇനി രണ്ടു ദിവസങ്ങള്‍ കൂടി ഉള്ളൂ.പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.

ഹൃദയത്തിനുശേഷം ഇതേ ടീം ഒന്നിക്കുമ്പോള്‍ പ്രണവും കല്യാണിയും തന്നെയാണ് ജോഡിയായി എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്ന് സൂചന.
വര്‍ഷങ്ങള്‍ക്കു ശേഷം കഥയില്‍ കുറിച്ച് നെഗറ്റീവ് ഷേഡ് ഉണ്ടെന്ന് വിനീത് ശ്രീനിവാസന്‍ തന്നെ പറയുന്നു. അത് പ്രണവിന്റെ കഥാപാത്രത്തിലും ഒരു നെഗറ്റീവ് ഷേഡ് ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അത്ര വലിയ നെഗറ്റീവ് ഷേഡ് അല്ലെന്നും വിനീത് പറഞ്ഞത് ആരാധകരില്‍ പ്രതീക്ഷ കൂട്ടുന്നു. ട്രെയിലറില്‍ പോലും കാണാത്ത പ്രണവിനെ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ കാണാനാകും എന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍.
റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കാന്‍ സസ്‌പെന്‍സ് നിര്‍മാതാക്കളും പൊട്ടിക്കുന്നില്ല. കാത്തിരിക്കാം ഏപ്രില്‍ 11ന് വേണ്ടി.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments