Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ 2 വിന്റെ കട്ടയും പടവും മടങ്ങി ! ഇന്ത്യയില്‍ നിന്ന് 100 കോടി കിട്ടാന്‍ പാടുപെടുന്നു

റിലീസ് ചെയ്ത വെള്ളിയാഴ്ച 25.6 കോടി കളക്ട് ചെയ്ത ചിത്രം പിന്നെ ഓരോ ദിവസം കഴിയും തോറും കളക്ഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

രേണുക വേണു
ബുധന്‍, 17 ജൂലൈ 2024 (13:04 IST)
ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2. റിലീസ് ചെയ്തതിനു ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയായ ഇന്നലെ ചിത്രം കളക്ട് ചെയ്തത് വെറും മൂന്ന് കോടി മാത്രം. അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 65.5 കോടി മാത്രമാണ് ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചത്. 
 
റിലീസ് ചെയ്തു ആദ്യ വീക്കെന്‍ഡ് തന്നെ ഇന്ത്യയില്‍ നിന്ന് നൂറ് കോടി കളക്ട് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ നിലവിലെ അവസ്ഥ വെച്ച് സിനിമയുടെ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നൂറ് കോടി എത്തണമെങ്കില്‍ രണ്ടാം വീക്കെന്‍ഡ് എത്തണം. 
 
റിലീസ് ചെയ്ത വെള്ളിയാഴ്ച 25.6 കോടി കളക്ട് ചെയ്ത ചിത്രം പിന്നെ ഓരോ ദിവസം കഴിയും തോറും കളക്ഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അവധി ദിനമായ ഞായറാഴ്ച 15.35 കോടി മാത്രമാണ് കളക്ട് ചെയ്യാന്‍ സാധിച്ചത്. തിങ്കളാഴ്ചയിലെ കളക്ഷന്‍ മൂന്ന് കോടിയായി കൂപ്പുകുത്തി. തമിഴ് മാര്‍ക്കറ്റില്‍ നിന്ന് മാത്രം 45.55 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിനു മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ പരാജയം മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

അടുത്ത ലേഖനം
Show comments