Webdunia - Bharat's app for daily news and videos

Install App

സംവിധായകനിൽ നിന്നും മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്യാനും തുടങ്ങി: ഇനിയ

പരോളിൽ മമ്മൂട്ടി സംവിധാനം ചെയ്ത സീനുണ്ട്!

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:15 IST)
മെഗാസ്റ്റാർ നായകനാകുന്ന പരോളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് സന്ഡിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയ ആണ് നായിക. ഇത് രണ്ടാം തവണയാണ് ഇനിയ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. നേരത്തേ രഞ്ജിത് സംവിധാനം ചെയ്ത പുത്തൻപണത്തിലും ഇനിയ അഭിനയിച്ചിട്ടുണ്ട്. 
 
അഭിനയത്തിൽ മമ്മൂക്ക ഒരുപാട് സഹായിച്ചുവെന്ന് ഇനിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 'ഞാനും മമ്മൂക്കയും തമ്മിൽ വാദപ്രതിവാദങ്ങൾ നടത്തുന്ന ഒരു സീനുണ്ട്. വൈകാരികമായ ആ സീൻ കുറച്ച് ദൈർഘ്യമേറിയതാണ്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടക്കാന്‍ പറഞ്ഞു. പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും തുടങ്ങി' യെന്ന് ഇനിയ പറയുന്നു. 
 
അഭിനയിക്കുന്നയാളുടെ പ്രകടനം അത്രമേൽ ഇഷ്ടപെട്ടാൽ മാത്രമേ മമ്മൂക്ക അങ്ങനെ ചെയ്യുകയുള്ളുവെന്ന് സഹപ്രവർത്തകർ പറഞ്ഞുവെന്നും അത് തനിക്കൊരു വലിയ ബഹുമതിയാ‌ണെന്നും ഇനിയ പറയുന്നു. ചിത്രത്തിൽ മെഗാസ്റ്റാറിന്റെ സഹോദരിയായി അഭിനയിക്കുന്നത് മിയ ആണ്.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. നേരത്തേ മെഗാസ്റ്റാറിന്റെ ഗ്രേറ്റ്ഫാദർ എന്ന ചിത്രത്തിൽ മിയ അഭിനയിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments