Webdunia - Bharat's app for daily news and videos

Install App

പടങ്ങളെല്ലാം പൊട്ടി പാളീസായതുകൊണ്ടാണ് നിര്‍മാണം നിര്‍ത്തിയതെന്ന് ഇന്നസെന്റ്; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രസകരമായ വീഡിയോ

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (10:05 IST)
ഒരുകാലത്ത് മലയാളത്തിലെ സിനിമാ താരങ്ങള്‍ വിദേശത്ത് പോയി സ്റ്റേജ് ഷോ അവതരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വിദേശ മലയാളികള്‍ക്ക് കലാവിരുന്ന് ഒരുക്കുകയായിരുന്നു ഇത്തരം സ്റ്റേജ് ഷോസിലൂടെ ഉദ്ദേശിച്ചിരുന്നത്. 
 
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സ്റ്റേജ് ഷോയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ 1987 ല്‍ ഖത്തറില്‍ അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് സ്റ്റേജ് ഷോയിലെ ഏതാനും രംഗങ്ങളാണ് വീഡിയോയിലുള്ളത്. 
 
34 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സ്റ്റേജ് ഷോയില്‍ മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നുവിളിച്ചാണ് നടന്‍ കൊച്ചിന്‍ ഹനീഫ അഭിസംബോധന ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമായിരുന്നു ആണ്‍കിളിയുടെ താരാട്ട്. ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഹനീഫ് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്നത്. 
 
എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് ചോദിക്കുന്ന മമ്മൂട്ടിക്ക് 'അറിയില്ല' എന്ന് മറുപടി നല്‍കുന്ന ശ്രീനിവാസനെയും സിനിമ നിര്‍മാണം നിര്‍ത്തിയത് എന്തിനാണെന്ന് ചോദിക്കുന്ന മമ്മൂട്ടിക്ക് 'പടങ്ങളെല്ലാം പൊട്ടിപാളീസയതുകൊണ്ടാണ് നിര്‍മാണം നിര്‍ത്തി'യതെന്ന് മറുപടി നല്‍കുന്ന ഇന്നസെന്റിനെയും വീഡിയോയില്‍ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments