'ഇരുള്‍' സെല്‍ഫിയുമായി സൗബിന്‍, ചിത്രം ഏപ്രില്‍ രണ്ടിന് റിലീസ്

കെ ആര്‍ അനൂപ്
ബുധന്‍, 31 മാര്‍ച്ച് 2021 (15:19 IST)
ഫഹദ് ഫാസില്‍-സൗബിന്‍ ചിത്രം 'ഇരുള്‍' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോളിതാ ചിത്രത്തിലെ തന്റെ കഥാപാത്രങ്ങളുടെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് സൗബിന്‍. ചിത്രീകരണം ആരംഭിക്കുന്ന ഒരു മുമ്പ് എടുത്ത ഒരു സെല്‍ഫിയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുളിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ കഥാപാത്രം ഒരൊറ്റ ഇരിപ്പ് ആയിരിക്കുമെന്ന് സൗബിന്‍ പറഞ്ഞിരുന്നു.
 
നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഗൂഢതകള്‍ നിറഞ്ഞ ഒരു ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിനും ഫഹദും ട്രെയിലറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments