Webdunia - Bharat's app for daily news and videos

Install App

മേയ് മാസം മുതല്‍ മമ്മൂട്ടി പേടിക്കണോ? വരുന്നത് മോഹന്‍ലാല്‍ അല്ല, പ്രണവ് ആണ് !

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (19:07 IST)
മമ്മൂട്ടി മാത്രമല്ല, മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഇന്ന് ബോക്സോഫീസ് മത്സരത്തില്‍ മോഹന്‍ലാലിന് വലിയ എതിരാളിയാണ്. ആദ്യദിന കളക്ഷന്‍റെ കാര്യത്തിലൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കടുത്ത മത്സരമുയര്‍ത്തുന്നത് ദുല്‍ക്കര്‍ ചിത്രങ്ങള്‍ തന്നെ.
 
ഇതേ സാഹചര്യം ഇനി മമ്മൂട്ടിയും പ്രതീക്ഷിക്കണോ? കാരണം, മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ മേയ് അവസാനവാരം ചിത്രീകരണം ആരംഭിക്കും.
 
ഈ സിനിമ ഒരു ക്രൈം ത്രില്ലറായിരിക്കും. ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നീ സിനിമകള്‍ക്കുണ്ടായ പരാജയം അവയുടെ തിരക്കഥകള്‍ ദുര്‍ബലമാണ് എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രണവിനെ നായകനാക്കിയുള്ള സിനിമയുടെ തിരക്ക രചിക്കുന്നതിനായി മാസങ്ങളാണ് ജീത്തു ജോസഫ് ചെലവിട്ടത്.
 
ഒരു സീരിയല്‍ കില്ലറിനെ പിന്തുടര്‍ന്നുപോകുന്ന യുവാവായാണ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വരുന്നതെന്നാണ് സൂചനകള്‍. ആശീര്‍വാദ് സിനിമാസ് 10 കോടി മുതല്‍മുടക്കിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം

Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

അടുത്ത ലേഖനം
Show comments