ജഗതി വേണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധം; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ജഗതിയുടെ വീട്ടിലും !

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (09:13 IST)
സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കും. സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. അഞ്ചാം ഭാഗത്തിലും ജഗതി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ സിബിഐയുടെ അസിസ്റ്റന്റ് ഓഫീസറായാണ് ജഗതി മുന്‍ സിനിമകളില്‍ അഭിനയിച്ചത്. വിക്രം എന്നായിരുന്നു ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനുശേഷം ജഗതി അഭിനയരംഗത്ത് സജീവമല്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍. 
 
അഞ്ചാം ഭാഗത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടിയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും സീനില്‍ ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടിയുടെ ആവശ്യം. സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും അത് സമ്മതിച്ചു. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിബിഐ അഞ്ചിലെ ചില രംഗങ്ങള്‍ ജഗതിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ചിത്രീകരിക്കുക. സിബിഐയില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടി ജഗതിയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അടുത്ത ലേഖനം
Show comments