Webdunia - Bharat's app for daily news and videos

Install App

ജഗതി അപകടത്തില്‍ പെട്ടത് 2012 മാര്‍ച്ച് 10 ന്; ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ മലയാളികളുടെ ഹാസ്യസാമ്രാട്ടിന്റെ ജീവന്‍ തുലാസില്‍ ആകുമായിരുന്നു, ആ രാത്രി സംഭവിച്ചത് ഇങ്ങനെ

Webdunia
ബുധന്‍, 5 ജനുവരി 2022 (11:36 IST)
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. 2012 ല്‍ ഒരു അപകടമുണ്ടായതോടെ ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വീല്‍ ചെയറിലാണ് ജഗതി ഇപ്പോള്‍. ജഗതിക്ക് അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് പില്‍ക്കാലത്ത് ജഗതിയെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
2012 മാര്‍ച്ച് 10 നാണ് ജഗതിക്ക് അപകടമുണ്ടാകുന്നത്. ഉണ്ണികൃഷ്ണന്‍ എന്ന ആംബുലന്‍സ് ഡ്രൈവര്‍ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആ വഴി വന്നതാണ് ജഗതിയുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്. വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു ഗര്‍ഭിണിയെ അടിയന്തരമായി കോഴിക്കോട് മീംസിലേക്ക് എത്തിക്കുന്ന തിരക്കിലായിരുന്നു ഉണ്ണികൃഷ്ണന്‍. രണ്ട് നഴ്സുമാരും ഉണ്ണികൃഷ്ണന്റെ ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതിയെ മീംസില്‍ എത്തിച്ച ശേഷം ഉണ്ണികൃഷ്ണന്‍ തിരിച്ചുവരികയായിരുന്നു. തിരിച്ചുവരുന്ന വഴിയിലാണ് അപകടംപറ്റി റോഡില്‍ കിടക്കുന്ന ജഗതിയെ ഉണ്ണികൃഷ്ണന്‍ കാണുന്നത്. 
 
മീംസില്‍ നിന്ന് തിരിച്ചുവരുന്ന സമയത്ത് കാലിക്കറ്റ് ക്യാംപസ് കഴിഞ്ഞപ്പോള്‍ ഒരു ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. 'ഡിവൈഡറില്‍ തട്ടി ഒരു ഇന്നോവ കാര്‍ റോഡിന്റെ മധ്യത്തിലായി കിടക്കുകയായിരുന്നു. വണ്ടിയുടെ ഹെഡ് ലൈറ്റ് മുഖത്തേക്ക് അടിക്കുന്ന തരത്തിലായിരുന്നു. വേഗം അവിടെ ഇറങ്ങി. വാഹനത്തിന്റെ അടുത്തേക്ക് പോയി. ഡ്രൈവര്‍ സീറ്റിന്റെ അടുത്തുള്ള ഗ്ലാസ് ചെറുതായി താഴ്ത്തിയ നിലയിലാണ്. അതിനുള്ളിലൂടെ ഒരാള്‍ കൈ വീശുന്നുണ്ട്. രക്ഷിക്കണമെന്ന് ആംഗ്യം കാണിക്കുന്ന കൈപത്തി മാത്രമാണ് കണ്ടത്. വണ്ടിയുടെ ഡ്രൈവര്‍ ആയിരുന്നു അത്. വണ്ടിയിലെ മറ്റൊരു യാത്രക്കാരനും മുന്‍പിലെ സീറ്റില്‍ തന്നെയായിരുന്നു. അയാള്‍ക്ക് നന്നായി പരുക്ക് പറ്റിയിട്ടുണ്ട്. വണ്ടി തിരിച്ച് സ്ട്രക്ചര്‍ എടുത്ത് അപകടം പറ്റിയ ആളെ അതിലേക്ക് കയറ്റി. സ്ട്രക്ചറില്‍ കിടത്തുന്ന സമയത്ത് അയാള്‍ പിടയ്ക്കുന്നുണ്ടായിരുന്നു. എന്നെ വിട്, കൊല്ലാന്‍ കൊണ്ടുപോകുകയാണോ എന്നൊക്കെ അയാള്‍ ഓര്‍മയില്ലാതെ പറയുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അത് സിനിമാ നടന്‍ ജഗതിയാണെന്ന് ഞാന്‍ അറിയുന്നത്,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

അടുത്ത ലേഖനം
Show comments