Webdunia - Bharat's app for daily news and videos

Install App

'കാണാൻ വൈകിപ്പോയി'; ഈ വർഷത്തെ മികച്ച ചിത്രം ആ തമിഴ് സിനിമയാണെന്ന് ജാൻവി കപൂർ

'കാണാൻ വൈകിപ്പോയി, ഈ വർഷത്തെ മികച്ച സിനിമ'; ശിവകാര്‍ത്തികേയന്റെ അമരനെ കുറിച്ച് ജാൻവി കപൂര്‍

നിഹാരിക കെ.എസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (18:22 IST)
തമിഴിലെ ഈ വർഷത്തെ ഹിറ്റ് ചിത്രമാണ് അമരൻ. കമൽ ഹാസൻ നിർമിച്ച് ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രം ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു. അമരനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂര്‍. കുറച്ച് വൈകിപ്പോയിയെന്ന് പറഞ്ഞാണ് ബോളിവുഡ് താരം കുറിപ്പെഴുതിയിരിക്കുന്നത്. എന്തൊരു മാജിക്കലും തീവ്രവുമായ സിനിമ. 2024ലെ മികച്ച സിനിമ എന്നും പറയുന്നു ജാൻവി കപൂര്‍.
 
വിദേശത്ത് നിന്ന് മാത്രം 80 കോടി രൂപയാണ് അമരൻ നേടിയിരിക്കുന്നത്. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ അമരൻ ഇന്ത്യയില്‍ ഒന്നാമതുമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ട് ചിത്രത്തിന്റെ വിജയത്തിന്. ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. 
 
ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി സായ് പല്ലവിയും തിളങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കൈക്കൂലിക്കേസിൽ താത്ക്കാലിക സർവേയർ വിജിലൻസ് പിടിയിലായി

കോളേജ് കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കോളേജ് ഉടമയുടേതാണെന്ന് നിഗമനം

അടുത്ത ലേഖനം
Show comments